അവളെന്നെ വിളിച്ചുണര്‍ത്തി ..
നനുത്ത വിരലുകളാല്‍ എന്‍റെ മുടിയിഴകള്‍ മാടിയൊതുക്കി
എന്‍റെ മിഴികളില്‍ ചൂടുള്ള നിശ്വാസങ്ങള്‍ പതിപ്പിച്ച് ....
അത് അവളായിരുന്നില്ലേ..??
എന്നെയുണര്‍ത്തിയ വെള്ളത്തുള്ളികള്‍ക്ക്
അവളുടെ ഗന്ധമായിരുന്നില്ലേ ..?
അകന്നു പോകുന്ന കൊലുസിന്റെ കിലുക്കങ്ങള്‍
അവളുടെതായിരുന്നില്ലേ ..??
അറിയില്ല ...
ഇനിയും
ഒരു കൊടുംകാറ്റ് പോലെ അവള്‍ക്കു പാഞ്ഞുകയറിയെത്താനും
ഞാന്‍ തെളിച്ചുയര്‍ത്തിയ ആശ്വാസത്തിന്റെ ഇത്തിരിവെട്ടമണച്ചു
തിരിച്ചിറങ്ങിപ്പോകാനും
എന്‍റെ മനസ്സിന്‍റെ പടിവാതില്‍ ഇനിയും
മലര്‍ക്കെ തുറന്നിട്ടിരിക്കുന്നതെന്തേ ..??