Tuesday, September 14, 2010

ഒരു ബ്ലോഗ്ഗറുടെ ആത്മരോദനം

മച്ചിലേക്ക് നോക്കി മലര്ന്നു കിടന്നവന് പെട്ടെന്നൊരാശ...


ബ്ലോഗെഴുതാന്‍ പഠിക്കണം...

നേരെ വച്ച് പിടിച്ചു “ബൂലോകത്തേക്ക്”.

ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മുന്പില്‍..

ഉസ്താദ് ”തെങ്ങുമ്മൂടന്‍”.

ആവശ്യം അറിയിച്ചപ്പോള്‍

ദക്ഷിണ വക്കാന്‍ പറഞ്ഞു...

കഷ്ടി വണ്ടിക്കൂലി കയ്യിലുള്ള ഞാന്‍ എന്ത് ചെയ്യാന്‍..

അടിച്ചുകൊണ്ടിരിക്കുന്ന കൊട്ടുവടിയുടെ ബാക്കി എടുത്ത് മുന്പി്ല്‍ വച്ചു..

എന്നിട്ട് മദ്യപാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ചെത്തുകാരന്‍ കുമാരെട്ടെനെ മനസ്സില്‍ ധ്യാനിച്ച്‌ അത്തപ്പൂക്കള സൈസില്‍ ഡോള്ബി സൌണ്ടില്‍ ഒരു വാള്‍ അങ്ങ് വച്ചു കൊടുത്തു..

വച്ചു മുഴുമിപ്പിക്കാന്‍ വിട്ടില്ല ..

കൈമുട്ട് മടക്കി പളളക്ക് ഒരു കേറ്റ് കേറ്റി...

പിന്നെ സിരകളില്‍ “ലഹരിയും” വിരല്ത്തുമ്പില്‍ അച്ചാറുമായി ഒരുപാട് നാള്‍...

ഒടുവില്‍ ഗുരുവിന്റെ മുന്പി്ല്‍ വാള് വയ്ക്കാതെ ഒരു ഫുള്ള് അടിച്ചു കാണിച്ചു തുടങ്ങിയ യാത്ര...

ആഗ്രഹം വിട്ടില്ല...നേരെ ഒരു പുലിമടയിലെത്തി...

സ്വന്തമായി ബുള്ളറ്റ്‌ വരെയുള്ള "കൌശലന്‍" ചേട്ടന്റെ അടുത്ത്...

ചെന്നപ്പോള്‍ അങ്ങേര് ഫ്ലാറ്റ്‌..ങേ അടിച്ചിട്ടല്ല...ഫ്ലാറ്റിലിരുന്ന് ചപ്പാത്തി പരത്തുന്നു...

നാല് ചപ്പാത്തി പരത്തി കാണിക്കാന്‍ പറഞ്ഞു...

പരത്തിയ ചപ്പാത്തി കണ്ട് ചേര്ത്തു നിര്‍ത്തി ചപ്പാത്തി വടികൊണ്ട് മണ്ടക്ക് ഒരടിയായിരുന്നു....ചപ്പാത്തി വടിക്ക് നീളം കുറവായത് കൊണ്ടാണ് ചേര്‍ത്ത്‌ നിര്‍ത്തിയത്...

പിന്നെ പ്രാഡോ കഴുകിയും ചപ്പാത്തി പരത്തിയും ഒരുപാട് നാള്‍..

പിന്നെ എന്‍റെ “എന്തൂട്ടാ” യും അങ്ങേരുടെ “എന്തിറ്റാ” യും തമ്മില്‍ യോജിക്കാതെ വന്നപ്പോള്‍ ഫ്ലാറ്റ് മുഴുവന്‍ മാര്ക്കര്‍ കൊണ്ട് “എന്തൂട്ടാ” എന്നെഴുതി സ്ഥലം വിട്ടു..

ആപ്പോഴാരോ പറഞ്ഞു പോത്ത് കച്ചവടക്കാരനായ രാജമാണിക്യത്തെപ്പോലും ബ്ലോഗ്ഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച മഹാനുണ്ട്..ശ്രീമാന്‍ “ചാര്ളി ”.

ചെന്ന് കണ്ടപ്പോള്‍ അനോനിയായി വന്ന് വാക്പയറ്റില്‍ തോല്പ്പിക്കാന്‍ പറഞ്ഞു...

പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത കമ്മന്റ് ഇട്ടിട്ടും പല പേരുകളില്‍ ചെന്ന് തെറി വിളിച്ചിട്ടും മൂപ്പര്‍ അനങ്ങിയില്ല..

എന്റെ് കമന്റുകള്ക്ക് വരിയും “നിരയും” ഇല്ല പോലും...

പിന്നെ നേരെ നമ്മുടെ “കുട്ടേട്ടന്റെ” അടുത്തേക്ക് വച്ചു പിടിച്ചു..

പലരെയും ഇന്റര്‍വ്യൂ ചെയ്ത ആളല്ലേ വല്ല പൊടിക്കയ്യും പറഞ്ഞു തന്നാലോ...

ചെന്നപാടെ തിരിഞ്ഞു നിന്ന് “ചന്തി” കാണിക്കാന്‍ പറഞ്ഞു..

കൊച്ചുനാളിലെ കരപ്പന്‍ വന്ന ചന്തി കണ്ട് അങ്ങേര് കാലുമടക്കി ചന്തിക്ക് തൊഴിച്ചു..

ഇനിയോരാള്ക്കെ എന്നെ സഹായിക്കാനാവൂ..

മൃഗശാലക്ക് എതിരെയുള്ള വലിയ കോണ്ക്രീറ്റ് പൈപ്പിലിരുന്നു അനേകം ആളുകള്ക്ക് ബോധക്ഷയം ഉണ്ടാക്കിയ നമ്മുടെ “കൊടുവാള്‍” ചേട്ടന്..

ചേട്ടാ ധ്യാനത്തില്‍ നിന്നും ഉണരൂ...

ഒരേ കളരിയില്‍ ഐ സി അടിച്ചു കളഞ്ഞു പഠിച്ച ഈ പിന്ഗാമിയെ രക്ഷിക്കൂ....എനിക്ക് ബോധോദയം നല്കൂ...



ഒ ടോ : ഇത് വായിക്കുന്ന ബ്ലോഗ്ഗര്‍മാരും അവരുടെ ആരാധകരും കൂടി കയറി മേഞ്ഞു ഞാന്‍ സമാധി ആകുകയാണെങ്കില്‍ എന്റെ താഴെ പറയുന്ന അവസാന ആഗ്രഹം സാധിച്ചുതരുവാന്‍ അപേക്ഷ..

ബ്ലോഗിങ്ങ് പഠിക്കാന്‍ ഡല്ഹിയില്‍ ചെന്ന എനിക്ക് പാനിപ്പൂരിയില്‍ വിം ഇട്ടു തന്നു അവിടെ നിന്ന് ഓടിച്ച കഥ ആ ബ്ലോഗ്ഗര്‍ ആത്മാര്ത്ഥമായി വെളിപ്പെടുത്തണം..”വാണാ ബി മൈ ബ്ലോഗെന്റയിന്‍ ” എന്ന പേരില്‍..