Friday, April 29, 2011

വായന


ദാരിദ്ര്യം എന്നും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു...
ജീവിതം എന്നും ഒരു ചോദ്യചിഹ്നമായി അയാളുടെ മുന്പില്‍ വളര്ന്നു വലുതായി...
ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല..
വിശപ്പ്‌ കാര്ന്നു തിന്ന് തുടങ്ങിയപ്പോള്‍ പ്രതിരോധിക്കാന്‍ അയാള്‍ ഒരു മാര്ഗ്ഗം കണ്ടെത്തി...
വായന..
വായനശാലയില്‍ കുത്തിയിരുന്ന് അയാള്‍ പുസ്തകങ്ങള്‍ വായിച്ചു തള്ളി..
മണിക്കൂറുകള്‍ കടന്നു പോകുന്നതറിയാതെ...
കലണ്ടറിന്റെ താളുകള്‍ മറിയുന്നതറിയാതെ...
പിന്നെപ്പിന്നെ വായന ഒരു ലഹരിയായി അഭിനിവേശമായി അയാളില്‍ വളര്ന്നു ...
പലരോടും പുസ്തകങ്ങള്‍ കടം വാങ്ങി...
പിന്നെ പുസ്തകങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങി...
പുസ്തക ശാലകളില്‍ , ആളൊഴിഞ്ഞ വീടുകളില്‍ , രാത്രിയുടെ മറവില്‍ അയാള്‍ നുഴഞ്ഞുകയറി..
പുസ്തകങ്ങള്ക്ക് വേണ്ടി...
ഒടുവില്‍ ...
ഒടുവില്‍ വായന നിര്ത്തി മോഷണം ഒരു തൊഴിലായി സ്വീകരിച്ചു...

തിരക്ക്

ഇന്നലെയും പതിവുപോലെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു...തന്റെ് പുതിയ ഹോണ്ടാ കാര്‍ നഗരത്തെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ അയാള്‍ ഓര്ത്തു....

രാവിലെ ആറു മുപ്പതിന് നഗരത്തിലെ ശിവക്ഷേത്രത്തില്‍ നിന്നും തുടങ്ങിയ ദിവസം എത്ര മണിക്കാണ് അവസാനിച്ചത്‌..? അയാള്‍ വെറുതെ ഓര്ത്തെടുക്കാന്‍ ശ്രമിച്ചു...
ശിവക്ഷേത്രത്തില്‍ നിന്നും ഭഗവതി ക്ഷേത്രത്തിലേക്കും അടുത്ത പള്ളിയിലേക്കും...
എട്ടുമണിക്ക് അമരാവതിയില്‍ നിന്നും പ്രാതല്‍...

ഒന്പുതുമണിക്ക്‌ സിനുമാ നടി പങ്കെടുത്ത ജുവല്ലറി ഉത്ഘാടനം..
പത്തുമണിക്ക് ടൌണ്ഹാ്ളില്‍ സാഹിത്യപുരസ്കാര ചടങ്ങ്..
പതിനൊന്ന്‌ മണിക്ക് എന്‍ ജി ഒ ക്കാരുടെ നിരാഹാര പന്തലില്‍..
പന്ത്രണ്ടിന് ലയണ്സ് ക്ലബ്ബിന്റെ വാര്ഷി കത്തോടനുബന്ധിച്ച് സൌജന്യ മെഡിക്കല്‍ ക്യാമ്പും ഭക്ഷണ വിതരണവും..
ഒന്നരക്ക് പുറത്തു കടന്നു ബാങ്ക് സമയം കഴിയുന്നതിനു മുന്പ്ന‌ പണമടച്ചു..
പിന്നെ പുതിയ ലാലേട്ടന്‍ പടം ഓടുന്ന തിയേറ്ററില്‍...
ആറുമണിക്ക് ടൌണ്‍ ഹാളില്‍ വീണ്ടും കവിയരങ്ങ്...
ഏഴുമണിക്ക് റയില്വേ സ്റ്റേഷനില്‍ വച്ചു പഴയ പാര്ട്ണര്‍ ആയി ബിസിനെസ്സ്‌ ഡെവലപ്പ്മെന്റ്നെ കുറിച്ചു ചര്‍ച്ച..
ഒന്പനതു മണിക്ക് സ്ഥിരം ബിസിനെസ്സ്‌ ശത്രുക്കളുമായി പ്രവര്ത്തന മേഘലയുടെ അതിര്ത്തികള്‍ നിര്‍ണണയിക്‍കാന്‍ ‍ ചര്ച്ചേയും ഡിന്നറും...

ദയ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫ്ലാറ്റിലെത്തി ജോണീ വാക്കെരിന്റെ കുപ്പി തുറന്നു രണ്ടെണ്ണം അടിച്ചു കിടക്കയിലേക്ക് വീഴുമ്പോഴേക്കും രാത്രി പതിനൊന്ന്‌ കഴിഞ്ഞിരുന്നു ...
കാര്‍ നഗരത്തിലെ തിരക്കിലെത്തിയപ്പോള്‍ ഓര്‍മ്മകളില്‍ നിന്നും തിരിച്ചുവന്നു...
തിരക്കൊഴിഞ്ഞ ഒരു മൂലയില്‍ വണ്ടി പാര്ക്ക് ചെയ്ത് ശിവക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ കയറി ഏറ്റവും മുകളിലെ പടിയിലിരുന്നു....
എന്നിട്ട് കയ്യിലെ സഞ്ചിയില്‍ നിന്നും ചളുങ്ങിയ ഒരു അലുമിനിയപ്പാത്രം പുറത്തെടുത്തു പതിവുപോലെ പറഞ്ഞുതുടങ്ങി...
“ അമ്മാ വല്ലതും തരണേ....
ജീവിക്കാന്‍ ഒരു നിവര്ത്തി യും ഇല്ലാത്തവനാണെ.....”
...............................................................................................................

(ത്രെഡ് : പണ്ടേതോ മാസികയില്‍ വായിച്ച രണ്ടു വരി കഥ )പിന്തുടരുന്ന നിലവിളികള്‍.

നഗരത്തിലെ പൊളിടെക്നിക്കില്‍ പണ്ട് ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ രക്ത ദാനം നടത്തുമായിരുന്നു.

എന്‍ സി സി , എന്‍ എസ് എസ് തുടങ്ങിയ സംഘടനകളില്‍ പ്രവര്ത്തിടക്കുകയും അത്യാവശ്യം രാഷ്ട്രീയത്തിന്റെ അസ്കിത ഉണ്ടായിരുന്നതിനാലും ഒരുപാട് പേര് സമീപിക്കുമായിരുന്നു..

അത്ര റെയറോ എന്നാല്‍ കോമണോ അല്ലാത്ത എ പോസിറ്റീവ് ആയിരുന്നു എന്റെ ഗ്രൂപ്പ്.

ചെമ്പുക്കാവില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്
ആവശ്യക്കാര്‍ ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് പോകും.ചിലര്‍ ഭക്ഷണം വാങ്ങിത്തരും എന്നിട്ട് തിരിച്ചു കൊണ്ട് വിടും..

ഞാന്‍ ഭക്ഷണം വാങ്ങി കഴിക്കാറില്ല എങ്കിലും ഓട്ടോയില്‍ തിരിച്ചു കൊണ്ട് വിടാന്‍ നിര്ബന്ധിക്കാറുണ്ട്..രണ്ടു കിലോമീറ്റര്‍ നടക്കാന്‍ വയ്യ എന്നായിരുന്നു പോളിസി ..

അന്ന് ഒരച്ഛന്‍ രക്ത ദാനം കഴിഞ്ഞിട്ട് മകനെ കാണുന്നുണ്ടോ എന്ന് ചോദിച്ചു...
പലപ്പോഴും പല രോഗികളെയും കാണാറുണ്ട്..പക്ഷെ ആദ്യമായാണ്‌ ഒരാള്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്..

കാന്‍സര്‍ രോഗം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു പത്തു വയസ്സുകാരന്‍ ജീവച്ഛവം പോലെ കട്ടിലില്‍ കിടക്കുന്നു ..

മകനുവേണ്ടി ഒരു ജീവിതായുസ്സിലെ കണ്ണീരു മുഴുവന്‍ ഒഴുക്കി , ജീവിതത്തോട് പോരാടി തളര്‍ന്നു പോയ പോയ, ജീവിക്കുന്നു എന്ന തോന്നലുകള്‍ മാത്രം ഉണ്ടാക്കുന്ന, ഒരമ്മ ...

ഇതാണ് രക്തം തന്ന ആ മോന്‍ എന്ന് ആ അച്ഛന്‍ പറഞ്ഞപ്പോള്‍ വിറയ്ക്കുന്ന വിരലുകള്‍ അവര്‍ എന്‍റെ നേരെ കൂപ്പി ...

കട്ടിലിനു താഴെ വിരിച്ചിട്ട പഴംപായില്‍ ചേട്ടന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുന്ന ദൈന്യതയുടെ ആള്‍രൂപങ്ങളായ രണ്ടു കൊച്ചനുജത്തികള്‍..

അവരൊന്നു കളിച്ചിട്ട് , മനസ്സറിഞ്ഞു പൊട്ടിച്ചിരിച്ചിട്ടു എത്ര ദിവസങ്ങള്‍ ആയിട്ടുണ്ടാകും ..??

ഭക്ഷണം കഴിച്ചിട്ട് പോകാം എന്നും ഓട്ടോ പിടിക്കാം എന്നും പറഞ്ഞ ആ അച്ഛന്‍റെ കൈ പിടിച്ചമര്‍ത്തി ഒന്നും പറയാതെ ഇറങ്ങി നടന്നു..

ഇത്ര നാളും നമ്മുടെ രക്തത്തിന് നമ്മള്‍ പ്രതിഫലം പറ്റിയിരുന്ന പോലെ ഒരു മാനസികാവസ്ഥ.....

ഒരു നിലവിളി എന്നെ പിന്തുടരുന്നത് പോലെ തോന്നി...

അതിനുശേഷം ഒരു രോഗിയെയും കാണാന്‍ നിക്കാറില്ല...
രക്തദാനത്തിന് ശേഷം നേരെ സ്ഥലംവിടും..

പ്രവാസജീവിതം ആരംഭിച്ചു ഇത്ര വര്ഷം കഴിഞ്ഞിട്ടും രക്തദാനമെന്ന പതിവ് ഇവിടെയും തുടരുന്നത് നമുക്ക് ചെയ്യാനാവുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ മറ്റുള്ളവര്ക്ക് വേണ്ടി ചെയ്യുക എന്ന ആഗ്രഹത്തോടെ മാത്രം...

കഴിഞ്ഞ ആഴ്ച ഓഫീസില്‍ സേഫ്റ്റി വീക്കിനോട് അനുബന്ധിച്ച് നടത്തിയ രക്തദാനത്തിനു ശേഷം അവര്‍ തന്ന സാന്‍ഡവിച്ചും ജൂസും നിരസിച്ചു ആശുപത്രിക്കാരുടെ മൊബയില്‍ ലാബില്‍ നിന്നും ഇറങ്ങി നടക്കുമ്പോഴും

ആ നിലവിളി എന്നെ പിന്തുടരുന്നത് പോലെ തോന്നി..

നീണ്ട പത്തു വര്‍ഷത്തിനു ശേഷവും ...തിരക്കിനിടയില്‍ നമുക്ക് നഷ്ടപെടുന്നത്

ഇന്ന് താമസിക്കുന്ന ബില്‍ഡിങ്ങിന്റെ ലിഫ്റ്റ്‌ ഇറങ്ങി താഴെ വരുമ്പോള്‍ ഏതാണ്ട് പത്തു വയസ്സുകാരന്‍ ആയ ഒരു പയ്യന്‍ നില്‍ക്കുന്നു ..
എന്നെ കണ്ടതും അവന്‍ പറഞ്ഞു ..അങ്കിള്‍ എന്നെ നാലാം നിലയില്‍ ഒന്ന് കൊണ്ടാക്കുമോ ..? ഞാന്‍ ഒരു ബുക്ക്‌ എടുക്കാന്‍ മറന്നിട്ട് ട്യൂഷന്‍ ക്ലാസ്സില്‍ നിന്ന് വരികയാണ് ...എന്നിട്ട് എന്നെ തിരിച്ചു താഴെ എത്തിക്കുകയും വേണം ...

എനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ് ..

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കല്ലെടുത്ത്‌ എറിയുന്ന അറാമ്പറപ്പുകള്‍ ഉള്ള ഈ നാട്ടില്‍ ഇങ്ങനെ ഒരുത്തനോ ..?

ഇവന്‍ എന്നെ വലിപ്പിക്കുകയാവും എന്നാണ് ആദ്യം കരുതിയത്‌ ..

ലിഫ്റ്റില്‍ കയറിയ ഉടനെ അവന്‍ കണ്ണ് രണ്ടും അടച്ചു നില്‍ക്കുന്ന കണ്ടപ്പോള്‍ മനസ്സിലായി സംഗതി സത്യം ആണെന്ന് ...

റൂമിന്‍റെ ബെല്ലടിക്കുമ്പോള്‍ അവന്‍ എന്നെ ഒളിപ്പിച്ചു നിര്‍ത്തി ..
മമ്മി അറിയല്ലേ അങ്കിള്‍ എന്നെ കളിയാക്കും എന്ന് പറഞ്ഞ്..

തിരിച്ചു താഴെ എത്തിയപ്പോള്‍ അവനോടു വിശദമായി ചോദിച്ചു ..
അവന്‍റെ വീട്ടില്‍ ആര്‍ക്കും അറിയില്ല ..അല്ലെങ്കില്‍ തന്നെ അനുജത്തിയുടെ അത്ര ധൈര്യം അവനില്ല എന്ന് പറഞ്ഞു എല്ലാവരും എപ്പോഴും കളിയാക്കും..

അതുകൊണ്ടാണ് അവന്‍ പറയാത്തത് ..

സാധാരണ ആയി ഇപ്പോഴും കൂടെ ആരെങ്കിലും കാണും ..
ഒറ്റയ്ക്ക് പെടുമ്പോള്‍ ഇതുപോലെ ആരെയെങ്കിലും സഹായത്തിനു വിളിക്കും ..

റൂം മേറ്റ്‌ നോട് വന്നു ഈ സംഭവം പറഞ്ഞപ്പോള്‍ അയാള്‍ക്കും അറിയാം ..
അറിയാത്തത് സ്വന്തം മാതാപിതാക്കള്‍ക്ക് മാത്രം ..

ഇവിടത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് മക്കളെ വേണ്ട വിധം ശ്രദ്ധിക്കാന്‍
മാതാപിതാക്കള്‍ക്ക് കഴിയാതെ പോകുന്നുണ്ടോ ..?

താന്‍ ദിവസവും കടന്നു പോകുന്ന ഭീതിയുടെ നിമിഷങ്ങള്‍ പോലും കേവലം
കളിയാക്കലുകള്‍ ഭയന്ന് അവരോടു തുറന്നു പറയാന്‍ അവന്‍ മടിക്കുന്നത് എന്ത് കൊണ്ട് ..?

വൈകിട്ട് ആ റൂമില്‍ പോയി ബെല്ലടിച്ചു കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു..വളരെ രഹസ്യമായി കൈകാര്യം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു മടങ്ങി ...

കുട്ടിക്കാലത്ത് നമ്മളില്‍ കുടിയേറുന്ന ചില ഭയങ്ങള്‍ നമ്മളില്‍ ഒരിക്കലും മാറില്ല എന്നതിന്‍റെ ഒരു ഉദാഹരണമാണ് ഞാനും ..

പണ്ട് ചെറുപ്പത്തില്‍ ഒരു പട്ടി എന്നെ കടിക്കാന്‍ ഓടിച്ചതില്‍ പിന്നെ കുറച്ചു കൊണ്ട് വരുന്ന നായ്ക്കളെ കണ്ടാല്‍ ഇന്നും ഞാന്‍ വിറക്കും ..

അത് പാവം പോമരെനിയന്‍ ആയാലും ജര്‍മന്‍ ഷെപ്പേര്‍ഡ് ആണെങ്കിലും നാട്ടിലെ കൊടിച്ചിപ്പട്ടി ആണെങ്കിലും അതെ ...

അതുപോലെ ലിഫ്റ്റ്‌ കയറാന്‍ ഭയമുള്ള ഒരുവനായി അവന്‍ വളരാതെ ഇരിക്കട്ടെ...

മാതാപിതാക്കളോട് ഒരു അഭ്യര്‍ത്ഥന..... തങ്ങളുടെ കുട്ടികളുടെ ചെറിയ ഭയങ്ങള്‍ കളിയാക്കി അവരെ മറ്റു പലതും തുറന്നു പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കരുതെ ...നിങ്ങളുടെ പിന്തുണയാണ് അവര്‍ക്ക് ഏറ്റവും ആവശ്യം.

പ്രക്ഷുബ്ധമായ ഒരു ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടേണ്ട നാളത്തെ തലമുറയാണ് അവര്‍പണി വരുന്ന ഓരോരോ വഴിയേ

തിങ്കളാഴ്ച രാത്രി ..ചുമ്മാ ബസ്സിക്കൊണ്ട് ഇരുന്ന ഞാനാ..
ഒരു രാത്രി കൂടി വിട വാങ്ങവേ ..മൊബയില്‍ പാടുന്നു ..
ഡാ ഫോണ്‍ അടിക്കുന്നു എന്ന് സുഹൃത്ത് ..
ഉവ്വ് ..നല്ല പാട്ട് അല്ലെ ..?
പിന്നേം ഒരു രാത്രി കൂടി വിട വാങ്ങവേ ...
ഒന്ന് എടുക്കടെയ്‌ പണ്ടാരം ...
അതെ ഒരു രാത്രി കൂടി വിട വാങ്ങുന്നു ..
രാത്രി പാതിരക്ക് അറിയാത്ത നമ്പര്‍ എന്‍റെ പട്ടി എടുക്കും ..അതും ലാന്‍ഡ്‌ ലൈന്‍ .
ഫോണ്‍ നിന്ന് ...
മെസ്സേജ് വന്നു..നോക്കിയെക്കാം ..മെസ്സേജു നമ്മള്‍ വായിച്ചോ എന്ന് അയച്ച ആള്‍ അറിയില്ലല്ലോ ..
മാനേജര്‍ ..അര്‍ജന്റ് ..കാള്‍ മി ബാക്ക്..
ശെടാ ..വിളിച്ചേക്കാം ..
ഹലോ അറബാബ് ഉറങ്ങിയോ എന്ന് ..
ഉവ്വ ഇത് കുറെ കേട്ടിട്ടുണ്ട് അറബീ .. കേട്ടിട്ടുണ്ട് ..അറബാബ് എന്നല്ല അച്ഛാ എന്ന് വരെ വിളിക്കും കാര്യം കാണാന്‍ ഇവന്മാര്‍ ..
ഹലോയിലെ മോഹന്‍ലാല്‍ നെ മനസ്സില്‍ ഓര്‍ത്ത്‌ പറഞ്ഞു ..ഉവ്വ് രണ്ടു പ്രാവശ്യം ഉറങ്ങി ..
ഓക്കെ സോറി ..നാളെ ഓഫീസില്‍ വരണ്ട ..
ഹായ്‌ ഹായ്‌ ഒന്ന് ഉറക്കത്തില്‍ നിന്ന് വിളിച്ചതിനു പകരം നാളെ ലീവോ ..നീ തങ്കപ്പന്‍ ആണ് മോനെ തങ്കപ്പന്‍ ..
നേരെ സുഫു സൈറ്റിലേക്ക് വിട്ടോ ..
ങേ ..സുഫുവോ ..അവിടെ അനൂപില്ലേ ..?
അനൂപ്‌ ഈസ്‌ നോ മോര്‍ ..
ങേ ഹെന്ത് ..ഇന്ന് കാലത്തും കണ്ടതാണല്ലോ ..ഇത്രയേ ഉള്ളൂ മനുഷ്യന്‍റെ കാര്യം അല്ലെ ..
ഹേയ് അതല്ല ..അയാള്‍ എമര്‍ജന്‍സി നാട്ടില്‍ പോയി ..മറ്റന്നാള്‍ സുഫു സൈറ്റ് ചാര്‍ജ്ജ് ചെയ്യണം എന്ന് അറിയാമല്ലോ ..നീ നാളെ കാലത്ത് നേരത്തെ പോക്കോ ..മറ്റന്നാള്‍ കഴിഞ്ഞിട്ട് വന്നാല്‍ മതി ..
പണ്ടാരം ഈ അറബീടെ ഒരു ഇന്ഗ്ലീഷ്‌ ...ങേ ഇപ്പൊ ഞാന്‍ ഏതാണ്ട് നോ മോര്‍ അവസ്ഥ ആയി ..

അപ്പോള്‍ ബാക്കപ്പ് ശ്രീനിവാസന്‍ സാര്‍ എവിടെ ..?
ശ്രീനി ജര്‍മനിയില്‍ നിന്ന് തിരിച്ചു വന്നിട്ടില്ല ..രണ്ടു ദിവസം കൂടെ പിടിക്കും ..
അല്ല അപ്പൊ ചാര്ജ്ജിംഗ് രണ്ടു ദിവസം മാറ്റി വച്ചൂടെ..?
നോ നോ ഇത് മാറ്റാന്‍ പറ്റില്ല ..നീ തന്നെ ചെയ്യണം ..
അല്ല ഞാന്‍ ഇത് വരെ ഒറ്റയ്ക്ക് ചെയ്തിട്ടില്ല ..
അത് സാരമില്ല ഇങ്ങനെ അല്ലെ പഠിക്കുക ..
ഹും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോള്‍ട്ടില്‍ തന്നെ പഠിക്കണം ..ദുഷ്ടാ ..

ഫോണ്‍ വെച്ച്... മനസ്സമാധാനം പോയി ..
ലൂപ്പില്‍ വരുന്ന വേറെ രണ്ടു സ്റ്റേഷനുകള്‍ ഏതാ എന്ന് നോക്കി ..
കൊള്ളാം ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റി യും ഷേയ്ക്ക്മാര്‍ തിങ്ങി പാര്‍ക്കുന്ന ബര്‍ഷ ഏരിയയും..
പണ്ട് ഏതോ ഷെയ്ക്ക് ഏരിയയില്‍ ട്രിപ്പ്‌ ആക്കിയ ഒരുത്തനെ നേരെ ലൈഫ്‌ ടൈം ബാന്‍ അടിച്ചു എയര്‍ പോര്‍ട്ടില്‍ ആണ് കൊണ്ട് വിട്ടത് എന്ന കഥ ഓര്‍ത്ത്‌ ..
ഹമ്മേ ഞാന്‍ ഇവിടെ ഫ്യൂസ് കുത്തിയാല്‍ അങ്ങ് ഇടുക്കീലെ കറന്‍റ് വരെ പോകും എന്ന് പറഞ്ഞ കൊച്ചിന്‍ ഹനീഫയെപ്പോലെ , ദുബായ്‌ മൊത്തം ഇരുട്ടില്‍ ആക്കുന്ന എന്നെ കുറിച്ച് ആലോചിച്ചു ഞാന്‍ ആനന്ദ നിര്‍വൃതി കൊണ്ടു..

പെട്ടി പാക്ക് ചെയ്തു വച്ചേക്കാം ..റൂം മേറ്റ്സ് കാര്‍ഗോ അയക്കുമായിരിക്കും ..

പെണ്ണിനെ വിളിച്ചു ..പണി പോയാലും ജീവിക്കണ്ടേ ...

എടിയേ നിങ്ങള്‍ വച്ച റബ്ബറു ടാപ്പിംഗ് തുടങ്ങാറായോ ..

ങേ നിങ്ങള്‍ ഉറങ്ങിയില്ലേ മനുഷ്യാ ..അതിനു ഇനി മൂന്ന് വര്ഷം കഴിയണം .
അല്ല എന്‍റെ അക്കൌണ്ടില്‍ പൈസ അയച്ചോ ..

പ്ഫാ ഓട്രീ ..മനുഷ്യന്‍ പ്രാന്ത് ആയി നില്‍ക്കുമ്പോള്‍ ആണോ നിനക്ക് പൈസ ..
വച്ചേക്കാം എന്തിനാ വെറുതെ ഉള്ള സമാധാനക്കുറവ് കൂട്ടുന്നത്‌ ..

തിരിഞ്ഞും മറഞ്ഞും കിടന്നു നേരം വെളുപ്പിച്ചു ..

സൈറ്റില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ ആല്ബിയെ കാത്തു നിന്നവര്‍ ശ്രീനിവാസനെ കണ്ട ചന്ദ്ര ലേഖ സിനുമയിലെ പോലെ കോണ്ട്രാക്ടര്‍ സുരേഷ് അണ്ണന്‍ ങേ സാര്‍ നീന്ഗളാ എന്ന് ..
നമ്മള്‍ ക്ലൈന്റും അവര്‍ കോണ്ട്രാക്ടരും ആയത് കൊണ്ടുള്ള ഗതികേട് ..
ഏതു ചെമ്മാനെയും ചെരുപ്പുകുത്തിയെയും സാര്‍ എന്നെ വിളിക്കാന്‍ പറ്റൂ ..

എന്താ സുരേഷ് അണ്ണാ പിടിച്ചില്ലേ ..വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടു വന്നതാ ..ഉപദ്രവിക്കരുത് ..

അതല്ല സാര്‍ നീന്ഗളെ ഇത് വരെ സ്റ്റേഷന്‍ ചാര്‍ജു ചെയ്യാന്‍ കണ്ടിട്ടില്ല ..അത് കൊണ്ടാ ..

ഇനി കാണാനും പോകുന്നില്ല ..ആത്മഗതം ..

ദുബായ്‌ ഇന്റെര്‍നെറ്റ് സിറ്റി മുന്നില്‍ കാണുന്നു ..ഹ ഹ ..നാളെ ഇത് മുഴുവന്‍ ഷട്ട് ഡൌണ്‍ ..സ്റ്റോക്ക് മൊത്തം ഞാന്‍ ഇടിക്കും ..ഞാന്‍ ആരാ മോന്‍ ..

അപ്പൊ തുടങ്ങാം സുരേഷ് അണ്ണാ ..എത്ര ടെസ്റ്റ്‌ ബാക്കി ഉണ്ട് ..

ഒരേ ഒരെണ്ണം സാര്‍ ..

ങ്ഹാ അത്രേ ഉള്ളൂ ..അപ്പൊ തുടങ്ങാം ..

അതല്ല സാര്‍ പിഡി ഉണ്ട് ..

ങേ പി ഡി യോ അങ്ങേരെക്കൊണ്ട് ഇവിടേം ഉണ്ടോ ശല്യം ..?

അതല്ല സാര്‍ കേബിളില്‍ പാര്‍ഷ്യല്‍ ഡിസ്ചാര്‍ജ്ജ്‌ ..

ങേ എത്ര ..?

ആറു കൂളംബ് ..?

ങേ കൊളമ്പോ..?

കൊളംബല്ല കൂളംബ് കൂളംബ് ..

ഓക്കെ ..ഐ ഇ സി എത്ര പറയുന്നു ..?

എട്ടു വരെ പോകാം സാര്‍ ...പക്ഷെ നീന്ഗ നാലിന് മേലെ ഒത്തുക്കമാട്ടെ..

ശെടാ ..ഇനിയിപ്പോ എന്തോ ചെയ്യും ..?

നോക്കുന്നുണ്ട് സാര്‍ ശരിയാക്കാം എങ്ങിനെ എങ്കിലും ..

രാത്രി മുഴുവന്‍ ഇരുന്നിട്ടാണ് പി ഡി യെ ഒതുക്കിയത് ..

കാലത്ത് സ്വിച്ചിംഗ് ഓപ്പറേഷന്‍ തുടങ്ങി ..

ഹലോ കണ്ട്രോള്‍ സെന്‍റര്‍..ഞാന്‍ ജയന്‍ ..

ഏതു ജയന്‍ ..? അനൂപില്ലേ ...?

ഇല്ല സാര്‍

ശ്രീനി .?

ഇല്ല സാര്‍ ..

നിനക്ക് ഇതൊക്കെ അറിയാമോടെയ്‌ ..?

ശ്രമിക്കാം സാര്‍ ..

ങേ ശ്രമിക്കാം എന്നോ ..?

അല്ല ..അറിയാം സാര്‍ ..

എന്നാല്‍ തുടങ്ങാം ..

കേബിള്‍ ചാര്‍ജു ചെയ്തോളൂ സാര്‍ ..

കണ്ണടച്ച് ചെവി പൊത്തി ഒരു മിനിറ്റു നിന്ന് ..കുഴപ്പമില്ല ..പുറത്തേക്ക് ഓടി ഇന്റര്‍നെറ്റ്‌ സിറ്റി നോക്കി ..അവിടെ തന്നെ ഉണ്ട് ...ഹോ ഒരു കടമ്പ കഴിഞ്ഞു .

ബ്രേക്കര്‍ ഓണ്‍ ചെയ്യാം അല്ലെ സാര്‍ ..സുരേഷ് അണ്ണന്‍ ..

അണ്ണാ എല്ലാ ദൈവങ്ങളെയും വിളിച്ചു ചെയ് അണ്ണാ ..

അത് ഞാന്‍ സാറിനെ കണ്ടപ്പോഴേ വിളിച്ചു സാര്‍ എന്ന് അങ്ങേര്‍..ഹും ..

ഡിം..എന്തോ ശബ്ദം ..ഹൃദയം പൊട്ടി വയറ്റില്‍ വീണു ..

എന്തെരണ്ണാ..ഏയ്‌ ഇത് പതിവുള്ളതാ ..നോ പ്രോബ്ലം ..

കറന്‍റ് ഓക്കെ ..വോള്‍ട്ടേജ് ഓക്കെ ..ഇനി ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ്‌ ചെയ്താട്ടെ..

അതും ചെയ്തു ..ഒരു മണിക്കൂര്‍ ടെസ്റ്റ്‌ റണ്‍ ..

കുഴപ്പം ഇല്ല ..പുറത്തു വണ്ടി വന്നു നിന്ന് ..ശ്രീനി സാര്‍ .

സാറേ ..ഒരുമാതിരി ചതി ആയിപ്പോയി ..

പോടെയ്‌ ഞാന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് നേരെ വരുന്ന വരവാ ..എല്ലാം ഓക്കെ അല്ലെ ..?

സൊ ഫാര്‍ സൊ ഗുഡ്‌ ..എന്നാല്‍ ഈ വണ്ടിയില്‍ തന്നെ വിട്ടോ ഓഫീസില്‍ സീനിയര്‍ മാനേജര്‍ കാത്തിരിപ്പുണ്ട്..

ങേ അങ്ങേര്‍ എന്തിനു ..?സ്വതവേ അങ്ങേരുടെ മോളെ ലൈന്‍ അടിക്കാന്‍ വന്നവനെ നോക്കുന്ന പോലെ ആണ് എന്നെ ഓഫീസില്‍ വച്ച് നോക്കുന്നത് ..വല്ല കുഴപ്പവും സംഭവിച്ചോ ..എന്നാല്‍ ഇനി ഭാര്യയുടെ ജാരനോട് പെരുമാറുന്ന പോലെ ആവും പെരുമാറ്റം ..

നീ ചെല്ലടാ ..ഇവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ..പിന്നെ എന്ത് പേടിക്കാന്‍ ..?

ഓഫീസില്‍ ചെന്നപ്പോള്‍ മാനേജര്‍ എന്നേം വിളിച്ചു നേരെ സീനിയര്‍ മാനേജരുടെ കാബിനില്‍ ചെന്ന് ..അങ്ങേര്‍ എന്തിലോ ഒപ്പിടുന്നു ..

അതെ ടെര്‍മിനേഷന്‍ ലെറ്റര്‍ തന്നെ ..എന്‍റെ നാടേ ഞാന്‍ ദാ വരുന്നേ ...

പക്ഷെ അങ്ങേര്‍ അടുത്തു വന്നു കൈ പിടിച്ചു കുലുക്കി ..പഹയാ നീ സുലൈമാന്‍ അല്ല ഹനുമാന്‍ ആണ് ഹനുമാന്‍ എന്ന് ..അപ്പൊ തന്നെ നമ്മക്ക് സ്വീകരണം തന്നു ..

ഇതൊക്കെ അടുത്ത പ്രമോഷനില്‍ കാണുമോ ആവോ ..?ആദ്യത്തെ കള്ളുകുടി

നാല് വയസ്സ് ഒക്കെ പ്രായം ഉള്ള സമയം.അമ്മാവന്‍റെ ഒപ്പം നാട് തെണ്ടല്‍ ആണ് നമ്മുടെ പണി.മൂപ്പര്‍ ഇലക്ട്രീഷ്യന്‍ ആണ്.കാലത്ത് കുറച്ചു നേരം പണി , അത് കഴിഞ്ഞാല്‍ ചീട്ട് കളി ആണ് പരിപാടി.കള്ളുഷാപ്പിന്റെ മുറ്റത്ത് ആണ് കളി.എനിക്ക് ഒരു ഗ്ലാസ്‌ കള്ളും രണ്ടു താറാമുട്ടയും വാങ്ങി തന്നു ഷാപ്പില്‍ ഇരുത്തും.ഞാന്‍ വരുന്ന കുടിയന്മാരോട് ഒക്കെ കമ്പനി അടിച്ചു അങ്ങനെ ഇരിക്കും.അന്ന് പെട്ടെന്ന് പോലീസ്‌ വന്നപ്പോള്‍ ചീട്ട് കളിച്ചിരുന്നവര്‍ അമ്മാവന്‍ അടക്കം എല്ലാവരും ഓടി.ഞാന്‍ പണയപ്പാട് ആയി ഷാപ്പില്‍.കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചിലും തുടങ്ങി .അപ്പോഴാണ്‌ അയല്‍പക്കത്തെ ചേട്ടന്‍ കള്ളുകുടിക്കാന്‍ വന്നത്..അങ്ങേര് എന്നെ വീട്ടില്‍ കൊണ്ട് പോയി ..പിന്നെ നടന്നത്

ചേട്ടന്‍ : ജയശ്രീ ചേച്ച്യേ ..
അമ്മ : എന്തെ
ചേട്ടന്‍ : സേതു ചേട്ടന്‍ ഒരു സാധനം ഷാപ്പില്‍ വച്ച് മറന്നു .അത് തരാന്‍ വന്നതാ
അമ്മ : എന്താ
ചേട്ടന്‍ : ( സൈക്കിളില്‍ പിന്നില്‍ ഒളിച്ചിരിക്കുന്ന എന്നോട് ) ഇറങ്ങടാ

ഹോ ഞാന്‍ അന്ന് അതില്‍ നിന്ന് ഇറങ്ങിയ സീന്‍ ...ഇപ്പോഴും മറന്നിട്ടില്ല ...അത് വരെ അമ്മാവനെ ഒറ്റികൊടുക്കാതെ മാന്യമായി കള്ളുകുടിച്ചു ജീവിച്ച എന്‍റെ കള്ളുകുടി അന്നത്തോടെ താല്‍ക്കാലികമായി അവസാനിച്ചു .