Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, August 20, 2010

മൃതസഞ്ജീവനിത്തറ

വടക്കുംനാഥന്റെ ചുറ്റുമതിലകത്ത് പ്രാര്‍തഥനകളോടെ ഞങ്ങള്‍.....

ദര്‍ഭപ്പുല്ലിന്റെ ഒരു പിടി എന്റെ ശിരസ്സില്‍ വാരിയിട്ട്

അവളെനിക്ക് ദീര്‍ഘായുസ്സുണ്ടാക്കി.....

പ്രതിബന്ധങ്ങള്‍ക്ക് തുണയായി

 മഹാ ഗണപതിയെ നമസ്കരിച്ചു.....

ഗോശാല കൃഷ്ണന്റെ സോപാനങ്ങളില്‍

അവളുടെ മിഴിനീര്‍തുള്ളികള്‍ വീണു ചിതറി .......

അവള്‍ സ്വയമുരുകുകയായിരുന്നു....

പിന്നെ മെല്ലെ

ആ ദര്‍ഭപ്പുല്ലുകള്‍ കരിഞ്ഞുണങ്ങി....

സ്വപ്നങ്ങളുടെ ആലിലയില്‍‍ കരിനാഗങ്ങള്‍
ആഞ്ഞുകൊത്തി...

വേര് ജീര്‍ണ്ണിച്ചു കടപുഴകിയ ആ ഇലഞ്ഞിമരത്തെപ്പോലെ
ഒരു ദിവസം....

അന്ന് അവളുടെ നിലവിളികള്‍ക്ക് മുന്പില്‍
ക്ഷേത്രനടകളടഞ്ഞു......
മണിയടിയൊച്ചകള്‍ നിലച്ചു....
കര്‍പ്പൂരത്തട്ടു മറിഞ്ഞു....

ഒടുവില്‍...

ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു....


അടഞ്ഞ ചുറ്റുമതിലകത്ത് ഞാനൊറ്റക്കായി.....