Thursday, November 4, 2010

നിറമുള്ള കുപ്പിച്ചില്ലുകള്‍

  നഷ്ടപ്രണയത്തിന്റെ വളപ്പൊട്ടുകള്‍

     പ്രണയലേഖനങ്ങള്

ഒന്ന്
                                                                                                                                                                   
                                                                                                                             ദുബായ്‌
                                                                                                                      2002 ഡിസംബര്‍ 20



ഇതൊരുപാട് അകലത്തുനിന്നുമാണ്..

എനിക്ക് കേള്ക്കണമെന്ന് തോന്നുമ്പോള്‍

കാതില്‍ ഒരു കുളിര്മ്ഴയായി പെയ്തിറങ്ങാനും

എനിക്ക് കാണാനായി മാത്രം നഗരത്തിലെ തിരക്കില്‍

ഒളിച്ചു നില്ക്കാനും നിനക്ക് കഴിയാത്ത അത്ര അകലത്തില്‍.

ഈ കടല്തീരത്തിന്റെ വിജനതയിലിരിക്കുമ്പോള്‍

ഞാനാ അകലം തിരിച്ചറിയുന്നു...

നീ ഉറങ്ങിയിട്ടുണ്ടാകില്ല...

ഒരു യാത്രപറയലിന്റെ വേദനയില്‍ പരസ്പരമലിഞ്ഞു

വിടവാങ്ങാന്‍ നമുക്കായില്ല...

എങ്കിലും ഉറക്കം ഒരിക്കലും വന്നെത്താത്ത ഒരു വിരുന്നുകാരനെപ്പോലെ

നമ്മളെ കടന്നുപോകുന്നത് ഞാനറിയുന്നു...

ഈ തിരകളിലൂടെ ഊളയിട്ടു നീങ്ങാവുന്ന ഒരു മത്സ്യമായി

കടല്ത്തിരകളെ മുറിച്ചുനീന്തി നിന്നെക്കാണാനെത്തുന്നത് ഞാന്‍ കിനാവ് കാണുന്നു..

വേര്പാടിന്റെ മുറിവുകള്‍ എന്നെ നീറ്റുന്നു..

ഹൃദയത്തില്നിന്നും ഒരു തളര്ച്ച വിരല്ത്തുമ്പിലേക്ക്

ഇഴഞ്ഞിറങ്ങുന്നു..

ഇനിയും ഈ കടലാസില്‍ മിഴിനീര്‍ വീണു മഷി പടര്ത്താന്‍ വയ്യ...

മറുപടിക്കുവേണ്ടി ഞാന്‍ കാത്തിരിപ്പാണ്..

അത് തലയിണചോട്ടില്‍ ഒളിച്ചു വച്ച് തലയിണയില്‍ മുഖമമര്ത്തി് എനിക്കൊന്നു പൊട്ടിക്കരയണം...

യാത്ര പറയുമ്പോള്‍ നിന്റെ മടിയില്‍ കിടന്നു ഞാന്‍ കരയാന്‍ ആഗ്രഹിച്ചതുപോലെ...

സ്നേഹപൂര്വ്വം

സ്വന്തം അപ്പൂസ്‌...