Monday, July 19, 2010

പാടൂരിലെ പഠനകാലം

പരീക്ഷയുടെ ടൈംടേബിള്‍ വന്നപ്പോഴാണു സിലബസ്‌ എന്ന പേരില്‍ ഒരു ബസ്സുണ്ടെന്നും അതില്‍ കയറിയാണു പരീക്ഷാപേപ്പര്‍ വരുന്നത്‌ എന്നും നമ്മള്‍ക്ക്‌ മനസ്സിലായത്‌.

മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മലര്‍ന്നു കിടന്നവര്‍ക്ക്‌ പെട്ടെന്നൊരാശ....പരീക്ഷ പാസാവണം....ഒരു ചാക്കില്‍ ലൈബ്രറി പുസ്തകങ്ങളും മണ്ണെണ്ണ സ്റ്റവും ചട്ടിയുമെടുത്ത്‌ പാടൂര്‍ക്ക്‌ ബസ്‌ കയറി..എന്തിനാ..കമ്പയിണ്റ്റ്‌ സ്റ്റഡിക്ക്‌...

പാടൂറ്‍..ഇനിയും വരാത്ത പാലവും കാത്തിരിക്കുന്ന നാട്ടുകാരും പാലം ഒരിക്കലും വരല്ലേ എന്നു പ്രാര്‍ത്ഥിക്കുന്ന കടത്ത്കാരനും ഞങ്ങള്‍ ക്രിത്യമായി വാടക കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഹൌസ്‌ ഓണറുമുള്ള നാട്‌...

അഡ്വാന്‍സ്‌ വയ്ക്കാന്‍ പറഞ്ഞ അവിടത്തെ കടക്കാര്‍ക്ക്‌ മുന്‍പില്‍ ഞങ്ങള്‍ വിലപ്പെട്ട ആ സാധനം എടുത്ത്‌ വീശി....പറ്റ്‌ പുസ്തകം....

മാങ്ങാ ചമ്മന്തിയാണു ലോകത്ത്‌ ഏറ്റവും രുചിയുള്ള സംഗതിയെന്നും മണ്ടരി ബാധിച്ചാലും ഇല്ലെങ്കിലും ആ പറമ്പിലെ തേങ്ങക്ക്‌ മൂന്ന് രൂപയേ വിലയുള്ളൂ എന്നും നമ്മള്‍ കണ്ടു പിടിച്ചു.

നമ്മള്‍ വാടക കൊടുത്താലും ഇല്ലെങ്കിലും നമ്മള്‍ താമസിക്കുന്ന ഭൂമിയുടെ എല്ലാ അവകാശവും നമ്മള്‍ക്കുണ്ടെന്നു വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്‌...അവിടത്തെ തേങ്ങ വിറ്റ്‌ കിട്ടിയ കാശുകൊണ്ട്‌ ഞങ്ങള്‍ പോസ്റ്റ്‌ ഓഫീസില്‍ ഒരു എസ്‌ ബി അക്കൌണ്ട്‌ തുടങ്ങി...അവിടന്നു താമസം മാറിയാലും ജീവിക്കണമല്ലോ...

ആ ഗ്രാമത്തിലെ എല്ലാ വിവാഹങ്ങളിലും ചെറുക്കണ്റ്റെ കൂട്ടരായോ പെണ്‍വീട്ടുകാരായോ രണ്ടായിപകുത്ത്‌ ഇവറ്‍ രണ്ട്‌ കൂട്ടരുമായോ ഞങ്ങള്‍ അവതരിച്ചു..

ഒരു അടിയന്തിര സദ്യക്ക്‌ ഞങ്ങളിലൊരുത്തന്‍ വാച്ച്‌ നോക്കി കുടുംബത്തെ പ്രധാന കാരണവരോട്‌ ചെറുക്കണ്റ്റെ കൂട്ടരെ ഇത്‌ വരെ കണ്ടില്ലല്ലോ എന്ന് അക്ഷമയോടെ ചോദിച്ചത്‌ അദ്ദേഹം പൊറുത്തു എങ്കിലും പപ്പടം വിളമ്പിയില്ല എന്ന് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ജുബ്ബയുടെ കൈകള്‍ തെരുത്തു കയറ്റി..

കൈ കഴുകാന്‍പോലും നില്‍ക്കാതെ ഓടുന്നതിടയില്‍ അടിയന്തിരത്തിനു പപ്പടമുണ്ടാവില്ലെന്ന വിലപ്പെട്ട ജീവിത പാഠം ഞങ്ങള്‍ സ്വായത്തമാക്കി...

അന്നോടിയ ഓട്ടം തോപ്പ്‌ സ്റ്റേഡിയത്തില്‍ ഓടുകയായിരുന്നെങ്കില്‍ സംസ്ത്ഥാന പോളിടെക്നിക്ക്‌ കായിക മേളയില്‍ കുറഞ്ഞ പക്ഷം റിലേയ്ക്കെങ്കിലും സമ്മാനം പുറത്തു കൊടുക്കേണ്ടി വരില്ലായിരുന്നു....

5 comments:

Subin said...

അപ്പൊ അടിയന്തിരത്തിന് പപ്പടം വിളംബില്ല അല്ലെ.. :)
ഇപ്പോളെങ്കിലും പറഞ്ഞത് നന്നായി...

sapna said...

വളരെ നന്നായിട്ടുണ്ട് . ഇനിയും കുറെ അധികം രചനകള്‍ പ്രതീക്ഷിച്ചു കാത്തിരിക്കുന്നു.

താന്തോന്നി said...

തുടക്കം കൊള്ളാം പുലി.
അടിച്ചു കേറി വാ..
കടലാസുപുലി പുപ്പുലി ആകൂ...

കടലാസുപുലി said...

‍നന്ദി.....മാര്ഗ്ഗനനിര്ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു...

sijo george said...

good one.. :)

Post a Comment