Tuesday, January 18, 2011

രഹസ്യം

എന്‍റെ കണ്ണുകള്‍ക്ക്‌ വജ്രത്തിന്റെ മൂര്‍ച്ചയാണെന്ന്
എന്‍റെ കണ്‍പോളകളില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു ..

എന്‍റെ അധരങ്ങളില്‍ വിരലോടിച്ച് എന്‍റെ വാക്കുകള്‍ക്ക്
പ്രണയത്തിന്‍റെ കടും മധുരമാണെന്ന് മൊഴിഞ്ഞു ..

എന്‍റെ നെഞ്ചില്‍ തലചെര്‍ത്തു അവളിരുന്നു ..

ഒരു ദീര്‍ഘനിശ്വാസത്തിനപ്പുറം
എന്‍റെ ഹൃദയമിടിപ്പിന് അവളുടെ താളമാണെന്ന് ഞാന്‍ കേട്ടു...

എന്‍റെ കൈകള്‍ക്ക് മാതൃത്വത്തിന്‍റെ വാത്സല്യമാണെന്ന്
അവളുടെ കണ്ടെത്തലുകളായിരുന്നു..

എന്‍റെ ചുമലുകളില്‍ കൈകോര്‍ത്ത്
എന്‍റെ ശരീരത്തിന് മാറിടത്തിന്റെ ഇളം ചൂടാണെന്ന്
അവള്‍ രഹസ്യം പറഞ്ഞു ...

ഒടുവില്‍

എന്‍റെ ഹൃദയത്തില്‍ നിന്നും അകന്നു പോകുന്ന
നിലാവെളിച്ചമാണ് അവളെന്ന്
എന്നെ മിഴിനീരില്‍ കുതിര്‍ത്ത് ആരോ പറഞ്ഞു ..

അവളറിയുന്നുണ്ടാകുമോ ..?

ഇന്നും ..

അവളെനിക്ക് നഷ്ടപ്പെട്ടു എന്ന്

ഞാന്‍ വിശ്വസിച്ചു തുടങ്ങിയിട്ടില്ല എന്ന് .......

5 comments:

Irshad said...

നഷ്ടപ്പെടുന്നതു ഓര്‍മകള്‍കൂടി നഷ്ടപ്പെടുമ്പോഴാണ്...

കൊള്ളാം. ഹൃദയത്തില്‍ തട്ടും വിധം എഴുതിയിരിക്കൂന്നു.

Unknown said...

നന്ദി പഥികാ :-)

Unknown said...

കൊള്ളാം ക. പു. നന്നായിട്ടുണ്ട്.
എഴുതുക എഴുതുക എഴുതിക്കൊണ്ടേ ഇരിക്കുക !!!
ആശംസകള്‍!!!

Unknown said...

സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും ഭ്രമാത്മകമായ താഴ്വരയാണ് ജീവിതം ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........

Post a Comment