Saturday, January 28, 2012

ശബ്ദങ്ങളില്ലാത്ത ലോകത്ത്‌

ഭാഷയറിയാത്ത  ഒരു ലോകത്ത്  ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ അത്യന്തം പ്രതിസന്ധികള്‍ നിറഞ്ഞതാണ് .അറബി മാത്രം സംസാരിക്കുന്ന ആളുകള്‍ ഉള്ള ഒരു ഓഫീസില്‍ ഒരു ഇന്ത്യക്കാരനെയോ ഒരു മലയാളിയെയോ കണ്ടു മുട്ടിയാല്‍ പിന്നെ സമാധാനമാണ് .മിക്ക അറബികള്‍ക്കും ഇംഗ്ലീഷ് അറിയാം എങ്കിലും നമ്മുടെ ലോകത്തേക്ക് ഇറങ്ങിവന്നു സംവദിക്കാന്‍ അവര്‍ക്കാകുമോ എന്ന ആശങ്ക  നമുക്ക് എപ്പോഴും ഉണ്ടായിരിക്കും .സാധാരണ ജനങ്ങളുടെ  ലോകത്ത് പെട്ടുപോകുന്ന മൂകരും ബധിരരും ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് .വളണ്ടിയര്‍ ഇന്‍ ദുബായ്‌ യുടെ പല പ്രോഗ്രാമുകളില്‍ ശബ്ദങ്ങളുടെ ലോകം തുറന്നു കിട്ടാത്ത ഇത്തരത്തില്‍ പെട്ട പലതരം ആളുകളുമായി സംവദിക്കേണ്ടി വരാറുണ്ട് .അന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവര്‍ പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് .അവര്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ ഉള്ള സന്തോഷം കാണുമ്പോള്‍ അവരിലൊരാളായി അതില് കൂടിച്ചേരാന്‍  മനസ്സ് കൊതിച്ചിട്ടുണ്ട് .കൂടുതല്‍ വളണ്ടിയര്‍ മാര്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്പ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടി  അവരുടെ ഭാഷ പഠിപ്പിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്
 സിനുമകളിലും മിമിക്രി ഷോ കളിലും നമ്മള് ഒരുപാട് കളിയാക്കിയിട്ടുള്ളത് ആണെങ്കിലും അവരുടെ ഭാഷാ ലോകത്ത് എത്തിപ്പെട്ടാല്‍ നമ്മള് അന്തം വിട്ടു പോകും .അവര്‍ക്ക് സ്വന്തമായി ആല്ഫബെറ്റ്സ് ഉണ്ട് .ഭാഷാ ശൈലിയും പദ പ്രയോഗങ്ങളും ഉണ്ട് .ആനന്ദിക്കാനും ദുഖിക്കാനും അഭിനന്ദിക്കാനും സഹതപിക്കാനും അവരുടെതായ രീതികളുണ്ട് .






വര്‍ക്ക്‌ഷോപ്പ് കണ്ടക്റ്റ്‌ ചെയ്ത നാലുപേരില്‍ രണ്ടുപേര്‍ ഇത്തരത്തില്‍ പെട്ട സ്പെഷല്‍ നീഡ് ആളുകള്‍ ആയിരുന്നു ..ഏഴു മണിക്കൂര്‍ നീണ്ട വര്‍ക്ക്‌ഷോപ്പ്‌ തീര്‍ന്നു പോയത് അറിഞ്ഞു പോലുമില്ല ..അത്രയും ആവേശമായിരുന്നു എല്ലാവര്‍ക്കും.അവരുമായി അവരുടെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ .അവസാനം നടത്തിയ എലിജിബിലിറ്റി പരീക്ഷ കൂടെ പാസ്‌ ആയതോടെ ഞാന്‍ അവരുടെ ഗ്രൂപ്പിലെ ഒരു മെമ്പര്‍ ആയി .ഇനിയെനിക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാം .അവരുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിക്കൊണ്ട് , അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നുകൊണ്ട് .സങ്കോച്ചങ്ങള്‍ ഇല്ലാതെ തന്നെ .അവരുടെ സന്തോഷങ്ങളില്‍ , ജീവിതത്തില് ഒരുവനായിക്കൊണ്ട് .




7 comments:

ഭായി said...

നല്ല പോസ്റ്റ്.
നല്ല മനസ്സ് !

Sharu (Ansha Muneer) said...

ജയന്റെ ഈ നല്ല മനസ്സിന് സല്യൂട്ട്..... നല്ല പോസ്റ്റ്

kichu / കിച്ചു said...

കലക്കീടാ മോനേ :)

kARNOr(കാര്‍ന്നോര്) said...

സല്യൂട്ട്.

Kiranz..!! said...

ഇനിയെനിക്ക് അവരുടെ ഭാഷയില്‍ സംസാരിക്കാം.അവരുടെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിക്കൊണ്ട്,അവരിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നുകൊണ്ട്..!

What a declaration it is..Salute buddy..!

Unknown said...

സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി ..
റെയില്‍വേ സ്റ്റേഷനിലും നിന്ന് ഇവര്‍ സംസാരിക്കുന്നത് നമ്മള് കണ്ടിട്ടില്ലേ ..ഒരുപാട് കാര്യങ്ങള് അവര് തമ്മില്‍ സംവദിക്കുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌ ..ഒരു ജീവിതം പഠിക്കാന്‍ നമ്മള്‍ അവരില്‍ ഒരാളായി മാറുക തന്നെ വേണം ..

Fyzie Rahim said...

കരളേ.. എനിക്ക് അസൂയയാകുന്നു... സംസാരിക്കാന്‍ പറ്റാത്തവരോട് ആശയവിനിമയം നടത്താന്‍ ചെറുപ്പം മുതലേ എനിക്ക് ഇഷ്ട്ടമായിരുന്നു.... എന്തോ അവര്‍ക്ക് കൂടുതല്‍ സ്നേഹമുള്ളത് പോലെ തോന്നും. നല്ല പോസ്റ്റ്‌.. ആശംസകള്‍....

Post a Comment