Saturday, August 14, 2010

തിരിച്ചറിയപ്പെടാത്ത പ്രണയം

“ ഇത് ഒരുപാട് അകലത്തുനിന്നാണ്....




ഒരുപാട് നാളുകള്ക്കുശേഷം.....


എനിക്ക് കാണണമെന്ന് തോന്നുമ്പോള്‍ ആ കടല്ത്തീരത്ത്‌ വന്നുനില്ക്കാ നും നഗരത്തിലെ തിരക്കിനിടയിലൂടെ മുങ്ങാംകുഴിയിട്ടു നീങ്ങാനും നമുക്ക് പറ്റാത്ത അത്ര അകലത്തുനിന്നും.....


നിന്നോട് യാത്രപറഞ്ഞ അന്ന് ഞാനൊന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍......


നിന്റെ ഹൃദയത്തിന്റെ വിരല്ത്തുമ്പില്‍ മുറുകെ പിടിച്ചിരുന്ന എന്റെ കരങ്ങള്‍ വിടുവിക്കാന്‍ എനിക്ക് ശക്തിയുണ്ടാകുമായിരുന്നില്ല.....


എന്റെ ഹൃദയത്തിന്റെ പിന്‍വിളികളെ അവഗണിച്ച് നിന്റെ ജീവിതത്തില്നിന്നും ഞാന്‍ നടന്നകന്നത് നിന്റെ സന്തോഷത്തിനു വേണ്ടിയാണ്....


ഇത് എഴുതാനിരിക്കുമ്പോഴും ഞാന്‍ തിരിച്ചറിയുന്നു...നിന്നെ ഞാന്‍ എത്രക്കും സ്നേഹിച്ചിരുന്നു എന്ന്....


ഇവിടെ ഞാനെന്റെ സുഹൃത്തുക്കളെ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു....


സാംസ്കാരിക ഭാരതത്തെപ്പറ്റി...


ബന്ധങ്ങളുടെ പവിത്രതയെപ്പറ്റി......


സ്നേഹം ഒരു അനുഭവമാകുന്നത് എങ്ങിനെയെന്ന്.....


പ്രണയത്തിന്റെ ആര്ദ്രത ഒരു ലഹരിയായി മനസ്സില്‍ നമ്മളറിയാതെ പടര്ന്ന് കയറുന്നതെങ്ങിനെയെന്ന്......


നീയറിയാതെ നിന്റെ പിന്നില്‍ ഒരു നിഴലായി ഞാന്‍ പിന്തുടരുന്നുന്റെന്നു നീ അറിയുക.....


നിന്നെ ഒരു സുഹൃത്തായിമാത്രം ഉള്ക്കൊള്ളാന്‍ പൂര്ണ്ണമായി എനിക്ക് കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും.....


നീ ഈ എഴുത്തിന് മറുപടി എഴുതരുത്.....


നിന്റെ് വാക്കുകളുടെ പുറകിലുള്ള നീയെന്ന മഹാസത്യത്തെ അവഗണിക്കാന്‍ തക്ക ശക്തി എനിക്കുണ്ടായില്ലെന്നുവരും.......


ഈ വിദൂരത......


എന്നെ നിന്നില്നി‍ന്നും അകറ്റിനിര്ത്തു്ന്ന ആ ദൂരം പോലും ഒരുപക്ഷെ ഞാന്‍ തരണം ചെയ്തുപോകും.....


എനിക്കൊരിക്കലും വീട്ടാനാകാത്ത ഒരു കടമായി നീയെന്ന സുഹൃത്ത് എന്റെയുള്ളിലുണ്ടാകും......


വീണ്ടും കാണുംവരെ നിര്ത്തുന്നു.....


സ്നേഹപൂര്വ്വം സ്വന്തം ക്രിസ്....”



ഇത് അയര്‍ലന്റില്‍ നിന്നും അവളെഴുതിയ എഴുത്താണ്...

എന്റെ സുഹൃത്ത്‌ ക്രിസ്....

ക്രിസ്ടീന ജോ നോര്മ്മാന്‍....

ഭൂഖണ്ടങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൌഹ്രദത്തിന്റെ പനിനീര്പുഷ്പവുമായി എന്നിലേക്കിറങ്ങിവന്നവള്‍.....

പ്രക്ഷുബ്ധ ഹൃദയങ്ങള്‍ ആശ്വാസം തേടി അലയുന്ന കടല്തീരതുവച്ചാണ് ഞങ്ങളാദ്യം കണ്ടുമുട്ടിയത്....

എന്നെപ്പോലെ അലയടിച്ചെത്തുന്ന കടല്ത്തിരകളില്‍ മനസ്സുടക്കിപ്പോയവളായിരുന്നു അവളും.......

എന്നും ഒരേ സ്ഥലത്തുവച്ച് ഒരേ സമയത്ത് ഞങ്ങള്‍ കണ്ടുമുട്ടി.....

ആ കടല്ത്തീരത്തെ ഏകാന്തതകളില്‍ ഞങ്ങളെന്നോ സുഹൃത്തുക്കളായി....

പിന്നെ......

അവളുടെ വിലകൂടിയ സ്പോര്ട്സ് കാറില്‍ ഞാനെന്റെ ഒഴിവുസമയങ്ങള്‍ മറന്നുവച്ചു....

‘ ബാസ്കിന്‍രോബിന്സിന്റെ ‘ ഐസ്ക്രീം പാര്‍ലറകളില്‍...

ലഹരിയുടെ പതനുരയുന്ന പബ്ബുകളില്‍...

‘ സെരിനിട്ടി ‘ എന്ന യോഗാക്ലാസ്സില്‍....

അവളുടെ നിഴലായി ഞാനലഞ്ഞുനടന്നു.....

എന്റെ ജീവിതം പറിച്ചുനടപ്പെടുകയായിരുന്നു........

ജാക്ക്ഡാനിയല്സും പിസകളും എന്റെ മേശപ്പുറത്തും ജിട്ടെന്സു സിഗരറ്റ് എന്റെ വിരല്ത്തുമ്പിലും വന്ന് ഒഴിഞ്ഞുപോയി....

ഒപ്പം....

ഭാരതത്തിന്റെറ സാംസ്കാരിക പൈതൃകങ്ങളിലും പ്രണയത്തിന്റെ ഭാരതീയ വിശുദ്ധികളിലും സ്ത്രീത്വത്തിന്റെ മഹനീയ നിദര്ശ്നങ്ങളിലും അവളൊരിക്കലും മടുക്കാത്ത ശ്രോതാവായിരുന്നു.....

ചൌരസ്യയുടെ പുല്ലാംകുഴലും രവിശങ്കറിന്റെ സിത്താരും അവളുടെ ഹൃദയത്തിലേക്ക് പറിച്ച്നട്ടത് ഞാനാണ്....

സക്കീര്ഹു്സൈന്‍ തബലയില്‍ തീര്ക്കുന്ന മാന്ത്രികലോകത്തിനുമുന്പില്‍ അവളെല്ലാം മറന്നു....

അന്ന്.....

അവളുടെ വാഹനത്തിന് പതിവില്ലാത്ത വേഗതയായിരുന്നു....

എനിക്കേറെയിഷ്ടപ്പെട്ട അവളുടെ ചാര നിറമാര്ന്ന കണ്ണുകള്‍ കറുത്ത ഗ്ലാസ്സുകൊണ്ട് എന്നില്‍നിന്നും മറച്ചിരുന്നു....

അതിനിടയില്നിടന്നും ഊര്ന്നിറങ്ങുന്ന മിഴിനീര്ക്കണം എന്നെ അസ്വസ്ഥനാക്കി....

രാത്രി വൈകിയും ലക്ഷ്യമില്ലാതെ അവള്‍ വാഹനമോടിച്ചു.....

പബ്ബുകളില്നി്ന്നും പബ്ബുകളിലേക്ക്.....

കടന്നുപോയ വഴികളിലൂടെ വീണ്ടും വീണ്ടും.....

ഒടുവില്‍....

ഞങ്ങളാദ്യം കണ്ടുമുട്ടിയ ആ കടല്ത്തീരത്ത്‌.....

അപ്പോഴും അവളുടെ കയ്യില്‍ എരിയുന്ന സിഗരട്ടുണ്ടായിരുന്നു.....

എന്റെഴ മുടിയിഴകളില്‍ തലോടി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.....

“ ഇന്ന് നമ്മള്‍ പിരിയുകയാണ്......”

എന്റെു പുറകിലെ കരിങ്കല്ഭിത്തിയില്‍ വന്നിടിച്ച കടല്തിര അവളുടെ വാക്കുകളെ വിഴുങ്ങിയോ...?

“ നീയറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.....


എന്നേക്കാളും.....


പക്ഷെ നിന്റെ. സ്വപ്നത്തിലെ ഒരു പെണ്കുട്ടിയായി രൂപം മാറാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാക്കുന്നു....


പക്ഷെ എനിക്ക് നിന്നെ എന്റെ സുഹൃത്തായി എന്നും വേണം.....


അതിനു വേണ്ടിയാണീ തിരിച്ചുപോക്ക്....


ഇനി ഞാനിവിടെ തുടരുന്ന ഓരോ നിമിഷവും എനിക്കെന്റെ ഹൃദയത്തെ നിയന്ത്രിക്കാനാവില്ല.....


നീ തേടുന്ന ഒരു ജീവിതം നീ കണ്ടെത്തിയതിനുശേഷം മാത്രം നമ്മള്‍ പരസ്പരം കണ്ടുമുട്ടും....


അതിനുശേഷം മാത്രം.....


പഴയപോലെ സുഹൃത്തുക്കളായി....”


മറുപടി പറയാന്പോലും അശക്തനായി നിന്ന എന്നെ ആലിംഗനം ചെയ്ത് എന്റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ അവള്‍ വാഹനമോടിച്ചുപോയി.....

എന്റെ കണ്ണുകളില്‍ നിറഞ്ഞ മിഴിനീര്‍ അതിന്റെ അകന്നുപോകുന്ന ചുവന്ന വെളിച്ചം എനിക്ക് കാണാതെയാക്കി....

തിരിച്ചരിയപ്പെടാതെയും തിരിച്ചുനല്കാനാകാതെയും ‘പ്രണയം’ ഒരു ശാപം പോലെ എന്നെ പിന്തുടരുന്നതെന്ത്‌........?

mailto:www.kadalasupuli@blogspot.com

3 comments:

sapna said...

i like .....

Anonymous said...

hmm.....
~Subin..

Achoo said...

ഇനി ഞാനിവിടെ തുടരുന്ന ഓരോ നിമിഷവും എനിക്കെന്റെ ഹൃദയത്തെ നിയന്ത്രിക്കാനാവില്ല.....

നീ തേടുന്ന ഒരു ജീവിതം നീ കണ്ടെത്തിയതിനുശേഷം മാത്രം നമ്മള്‍ പരസ്പരം കണ്ടുമുട്ടും....

അതിനുശേഷം മാത്രം.....

പഴയപോലെ സുഹൃത്തുക്കളായി...

കൊള്ളാം ബായ്..നന്നായിട്ടുണ്ട്..പക്ഷെ ..ഇങ്ങനെ ഒന്ന് ശരിക്കും സംഭവിച്ചിട്ടുണ്ടോ ?? എവിടെയൊക്കെയോ ..ഒരു നോസ്ടി മണക്കുന്നു !!

Post a Comment