Friday, August 20, 2010

മൃതസഞ്ജീവനിത്തറ

വടക്കുംനാഥന്റെ ചുറ്റുമതിലകത്ത് പ്രാര്‍തഥനകളോടെ ഞങ്ങള്‍.....

ദര്‍ഭപ്പുല്ലിന്റെ ഒരു പിടി എന്റെ ശിരസ്സില്‍ വാരിയിട്ട്

അവളെനിക്ക് ദീര്‍ഘായുസ്സുണ്ടാക്കി.....

പ്രതിബന്ധങ്ങള്‍ക്ക് തുണയായി

 മഹാ ഗണപതിയെ നമസ്കരിച്ചു.....

ഗോശാല കൃഷ്ണന്റെ സോപാനങ്ങളില്‍

അവളുടെ മിഴിനീര്‍തുള്ളികള്‍ വീണു ചിതറി .......

അവള്‍ സ്വയമുരുകുകയായിരുന്നു....

പിന്നെ മെല്ലെ

ആ ദര്‍ഭപ്പുല്ലുകള്‍ കരിഞ്ഞുണങ്ങി....

സ്വപ്നങ്ങളുടെ ആലിലയില്‍‍ കരിനാഗങ്ങള്‍
ആഞ്ഞുകൊത്തി...

വേര് ജീര്‍ണ്ണിച്ചു കടപുഴകിയ ആ ഇലഞ്ഞിമരത്തെപ്പോലെ
ഒരു ദിവസം....

അന്ന് അവളുടെ നിലവിളികള്‍ക്ക് മുന്പില്‍
ക്ഷേത്രനടകളടഞ്ഞു......
മണിയടിയൊച്ചകള്‍ നിലച്ചു....
കര്‍പ്പൂരത്തട്ടു മറിഞ്ഞു....

ഒടുവില്‍...

ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു....


അടഞ്ഞ ചുറ്റുമതിലകത്ത് ഞാനൊറ്റക്കായി.....

10 comments:

febinjohn said...

നന്നായിട്ടുണ്ട്... ഒരു സംശയം...

"ഗോശാല കൃഷ്ണന്റെ സോപാനങ്ങളില്‍

അവളുടെ മിഴിനീര്‍തുള്ളികള്‍ വീണു ചിതറി ......."

വടക്കുംനാഥന്റെ മതില്‍ക്കെട്ടിനകത്ത് ഗോശാലകൃഷ്ണനുണ്ടോ...?

അതോ ഗോശാലകൃഷ്ണന്‍ എന്നത് ഒരു ബിംബമായി പറഞ്ഞതാണോ?..

ഞാന്‍ ചോദിച്ചതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ..

Unknown said...

ഫെബിന്‍... വടക്കുംനാഥന്റെ മതികെട്ടിനകത്ത് കയറുമ്പോള്‍ ഇടതു വശത്തായി ഗോശാല കൃഷ്ണനുണ്ട്...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...
മറുപടി വൈകിയതില്‍ ക്ഷമിക്കുമല്ലോ...

Unknown said...

ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു....

കൊള്ളാം

Unknown said...

കൊള്ളാം :)

Unknown said...

നന്ദി ഒറ്റയാനെ :-))

Unknown said...

ഗന്ധൂ നന്ദി നമസ്കാരം :-))

എഴുത്തച്ചന്‍ said...

‘ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു‘ ഇപ്പോഴാ ഇത് കണ്ടത്, നന്നായിട്ടുണ്ട്.

Sneha said...

"ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു...."


കൊള്ളാം...നല്ല എഴുത്ത്..

Unknown said...

നന്ദി എഴുത്തച്ചാ..

Unknown said...

നന്ദി സ്നേഹാ..വാക്കുകള്‍ ഹൃദയത്തില്‍ നിന്നും വരുമ്പോള്‍ നമ്മളറിയാത്ത മൂര്‍ച്ച..സംഭവിച്ചു പോകുന്നതാണ്..

Post a Comment