Sunday, March 27, 2011

സ്വപ്നാടനം

നിതംബം മറയ്ക്കുന്ന മുടിയില്‍
 തുളസിക്കതിര്‍ ചൂടി
നിലാവിനെക്കാള്‍ സൌന്ദര്യത്തോടെ
അവളടുത്തു വന്നു
തുലാവര്‍ഷ മഴയുടെ ലാസ്യഭാവത്തോടെ
അവളെന്നെ പുണര്‍ന്നമര്‍ന്നു
കാറ്റിലീറനണിഞ്ഞു കുതിര്‍ന്ന
അവളുടെ മുടിയിഴകളില്‍
മുഖമൊളിപ്പിച്ചു ഞാനിരുന്നു .
ഈ ലോകത്തേക്ക് കണ്ണുതുറന്നു നോക്കാന്‍ ഭയപ്പെട്ട്
അവളുടെ നിശ്വാസങ്ങള്‍ക്ക് തീയുടെ ചൂടായിരുന്നു
ഉതിര്‍ന്നു വീഴാന്‍ തുടങ്ങിയ അവളുടെ കണ്ണുനീരിനെ
ചുംബനങ്ങള്‍ കൊണ്ട് ഞാന്‍ തടഞ്ഞുനിര്‍ത്തി
എന്‍റെ കൈകള്‍ പിടിച്ചവള്‍
ഇനിയും തോരാത്ത മഴയിലേക്കിറങ്ങി
മഴയുടെ കുളിരിനെ പരസ്പരമലിഞ്ഞു ഞങ്ങള്‍ തടഞ്ഞു
മഴയുടെ കുത്തൊഴുക്കില്‍ അവളുടെ കുങ്കുമപ്പൊട്ടു മാഞ്ഞു
അവള്‍ വീണ്ടും എന്‍റെ മാത്രമായി

ദിക്കുകള്‍ നടുക്കിയ ഒരു ഇടിമിന്നലില്‍ ഞാനുണര്‍ന്നു

അവിടെ ,

നിറയെ പൂക്കളുള്ള ഇലഞ്ഞിമരത്തിന് കീഴെ
ഞാനെന്നെ കണ്ടു
മഴയുള്ള ഏതു രാത്രിയിലെയും പോലെ
ഏകനായി ......

2 comments:

ഭായി said...

കവിത ഇഷ്ടപ്പെട്ടു ജയൻ!

Seena Viovin said...

nice one

Post a Comment