Friday, April 29, 2011

ആദ്യത്തെ കള്ളുകുടി

നാല് വയസ്സ് ഒക്കെ പ്രായം ഉള്ള സമയം.അമ്മാവന്‍റെ ഒപ്പം നാട് തെണ്ടല്‍ ആണ് നമ്മുടെ പണി.മൂപ്പര്‍ ഇലക്ട്രീഷ്യന്‍ ആണ്.കാലത്ത് കുറച്ചു നേരം പണി , അത് കഴിഞ്ഞാല്‍ ചീട്ട് കളി ആണ് പരിപാടി.കള്ളുഷാപ്പിന്റെ മുറ്റത്ത് ആണ് കളി.എനിക്ക് ഒരു ഗ്ലാസ്‌ കള്ളും രണ്ടു താറാമുട്ടയും വാങ്ങി തന്നു ഷാപ്പില്‍ ഇരുത്തും.ഞാന്‍ വരുന്ന കുടിയന്മാരോട് ഒക്കെ കമ്പനി അടിച്ചു അങ്ങനെ ഇരിക്കും.അന്ന് പെട്ടെന്ന് പോലീസ്‌ വന്നപ്പോള്‍ ചീട്ട് കളിച്ചിരുന്നവര്‍ അമ്മാവന്‍ അടക്കം എല്ലാവരും ഓടി.ഞാന്‍ പണയപ്പാട് ആയി ഷാപ്പില്‍.കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചിലും തുടങ്ങി .അപ്പോഴാണ്‌ അയല്‍പക്കത്തെ ചേട്ടന്‍ കള്ളുകുടിക്കാന്‍ വന്നത്..അങ്ങേര് എന്നെ വീട്ടില്‍ കൊണ്ട് പോയി ..പിന്നെ നടന്നത്

ചേട്ടന്‍ : ജയശ്രീ ചേച്ച്യേ ..
അമ്മ : എന്തെ
ചേട്ടന്‍ : സേതു ചേട്ടന്‍ ഒരു സാധനം ഷാപ്പില്‍ വച്ച് മറന്നു .അത് തരാന്‍ വന്നതാ
അമ്മ : എന്താ
ചേട്ടന്‍ : ( സൈക്കിളില്‍ പിന്നില്‍ ഒളിച്ചിരിക്കുന്ന എന്നോട് ) ഇറങ്ങടാ

ഹോ ഞാന്‍ അന്ന് അതില്‍ നിന്ന് ഇറങ്ങിയ സീന്‍ ...ഇപ്പോഴും മറന്നിട്ടില്ല ...അത് വരെ അമ്മാവനെ ഒറ്റികൊടുക്കാതെ മാന്യമായി കള്ളുകുടിച്ചു ജീവിച്ച എന്‍റെ കള്ളുകുടി അന്നത്തോടെ താല്‍ക്കാലികമായി അവസാനിച്ചു .



0 comments:

Post a Comment