Sunday, December 18, 2011

വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍

 ദുബായ്‌ ജുമൈരയിലെ സെന്സക്സ് റെസിഡന്‍ഷ്യല്‍ കെയര്‍ എന്ന സ്ഥാപനം ഡിഫരന്റ്ലി ഏബിളഡ് ആയ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ..വളണ്ടിയര്‍ ഇന്‍ ദുബായ്‌ ടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് അവിടെ പോകാറുണ്ട് ..അവിടത്തെ ജോലിക്കാര്‍ അലക്കി വച്ചിരിക്കുന്ന അവരുടെ ഒരാഴ്ചക്ക് വേണ്ട വസ്ത്രങ്ങള്‍  ശനിയാഴ്ചകളില്‍ അയേണ്‍ ചെയ്തു കൊടുക്കുന്നത് ഞങ്ങളാണ് ..ഞായറാഴ്ചകളില്‍  അവരെ പുറത്തു കൊണ്ടുപോകും ..അവര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ..സിനുമ കാണാന്‍ , വാട്ടര്‍ തീം പാര്‍ക്കുകളില്‍ , ഡോള്‍ഫിനെറിയത്തില്‍ ..സിറ്റി ടൂര്‍ ബസ്സില്‍ ദുബായ്‌ കാണാന്‍ ..അങ്ങനെ അങ്ങനെ ..

താഴെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ..
കണ്ടില്ലേ സ്വന്തം കുടുംബാംഗങ്ങളെപ്പോലും പലരും ഉപേക്ഷിച്ചു കളയുമ്പോള്‍ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് വളണ്ടിയര്‍ ഇന്‍ ദുബായ്‌ ളെ ആളുകള്‍ അവരെ സ്നേഹിക്കുന്നത് .ഞങ്ങള്‍ക്കിത് ഒരു അസുലഭ നിമിഷമാണ് ..ഞങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയും സന്തോഷവാന്മാരായി കാണുന്ന സന്ദര്‍ഭം ..

കഴിഞ്ഞ ശനിയാഴ്ച ഞാന്‍ അവിടെ നേരത്തെ ചെന്ന് വാതില്‍ തുറന്നപ്പോള്‍ തന്നെ അവര്‍ എന്നെ നോക്കി ചിരിച്ചു ..കള്ളങ്ങള്‍ ഏതുമില്ലാത്ത നിഷ്ക്കളങ്കമായ ചിരി ..എന്നിട്ട് അലക്കി ബോക്സുകളില്‍ വച്ചിരിക്കുന്ന വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് കൈ ചൂണ്ടി കാണിച്ചു ..അവര്‍ക്കെന്നെ അറിയാം ..ഞാന്‍ എന്തിനാണ് വന്നത് എന്നും ...

ഈ ആഴ്ച അവര്‍ക്ക് ക്രിസ്തുമസ് പാര്‍ട്ടി എല്ലാം ഉള്ളതുകൊണ്ട് ഒരുപാട് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു..ഞങ്ങള്‍ ഏഴെട്ടുപേര് തച്ചിനു നിന്ന് തേയ്ക്കുമ്പോള്‍ ആരോ എന്‍റെ പിന്നില് തോണ്ടി ..
തിരിഞ്ഞു നോക്കുമ്പോള്‍ മുഹമ്മദ്‌ എന്ന പത്തു ഏഴു വയസ്സുകാരനാണ് ..ആയ അവനെ വീല്‍ ചെയറില്‍ തള്ളിക്കൊണ്ട് വന്നത് പോലും ഞാന്‍ അറിഞ്ഞില്ല ..അവനെന്നോട് അടുത്തു വരാന്‍ ആംഗ്യം കാട്ടി ..കുനിഞ്ഞ എന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മവച്ചു ..

അവന്‍റെ പ്രായത്തിന് അനുസരിച്ച തിരിച്ചറിവ് അവനില്ല ..എന്നിട്ടും..
ഞാനവനെ സഹായിക്കുകയാണ് എന്ന് അവനു മനസ്സിലായി ..ഒരുനിമിഷം എനിക്കൊരു  ചെറിയ  കുട്ടിയായി മാറണമെന്ന് തോന്നി ..ആ അനിയന്‍റെ കുഞ്ഞു ശരീരം കെട്ടിപ്പിടിച്ചു  വാവിട്ടൊന്നു കരയാന്‍ വേണ്ടി ..

പലപ്പോഴും അങ്ങനെയാണ് ...ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന്‍ സാധിക്കാത്തതുകൊണ്ടാണ് നമ്മളില്‍ പലരും നമ്മളിലെ കൊച്ചു കൊച്ചു നന്മകളുള്ള മനുഷ്യനെ തിരിച്ചറിയാതെ പോകുന്നത് ..ദുരിതങ്ങളില്‍ ഒറ്റപ്പെട്ടു പോകാതെ, അശരണര്‍ക്ക് തണലായി ആരെങ്കിലും എപ്പോഴും മുന്നോട്ട് വരും എന്ന പ്രത്യാശയോടെ ....12 comments:

സുധി said...

ഉള്ളിലെ ഭാരമിറങ്ങിപ്പോകാന്‍ മാത്രം ആഞ്ഞൊന്നു കരയാന്‍ സാധിക്കാത്തതുകൊണ്ടാണ് നമ്മളില്‍ പലരും നമ്മളിലെ കൊച്ചു കൊച്ചു നന്മകളുള്ള മനുഷ്യനെ തിരിച്ചറിയാതെ പോകുന്നത്..
വളരെ ശരി തന്നെ ജയാ .. നന്നായി

sijo george said...

ജയാ, ആദ്യമായിട്ടാ ജയന്റെ ബ്ലോഗ് കാണുന്നത്. കളി ചിരി തമാശകൾക്കും, വെള്ളിക്കൂട്ടത്തിനുമൊക്കെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സമയം മാറ്റിവയ്ക്കുന്ന ആ നല്ല മനസ്സിന് സല്യൂട്ട്.

കടലാസുപുലി said...

നന്ദി സുധീ

കടലാസുപുലി said...

സിജോ ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എനിക്ക് പത്തില്‍ രണ്ടു മാര്‍ക്ക് പോലും കൊടുക്കില്ല..പക്ഷെ ചിലപ്പോഴൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ ശ്രമിക്കാറുണ്ട് ..ചെറിയ ചെറിയ ശ്രമങ്ങള്‍ മാത്രം ..സപ്പോര്‍ട്ടിന് നന്ദി ..

..RAHIM .. said...

പ്ലസ്സില്‍ വെച്ച് എവിടെയോ കണ്ടപ്പോള്‍ എനിക്ക് തോന്നി ആഡ് ചെയ്യാന്‍.. പിന്നെ തോന്നി ചെയ്യേണ്ടെന്ന്..വേണമെങ്കില്‍ അവര്‍ എന്നെ ആഡ് ചെയ്തോട്ടെ എന്നൊരു തോന്നല്‍.. വെറുതെ, ആരും അറിയാത്ത സ്വകാര്യമായൊരു ഈഗോ ആയിരുന്നു അത്....
ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു ജയന്‍, ഞാന്‍ എത്രത്തോളം ചെറുതാണെന്ന്.... അത് തുറന്നു പറഞ്ഞു കൊണ്ട് തന്നെ തന്നെ ഞാന്‍ സല്യുട്ട് അടിക്കുന്നു.... തീര്‍ത്തും കര കളഞ്ഞു കൊണ്ട് തന്നെ...

Manju Manoj said...

ജയാ..വല്ലാതെ മനസ്സില്‍ കൊണ്ടു ഇത്. നിങ്ങളെ ശെരിക്കും സമ്മതിക്കണം,ഇതിനൊക്കെ സമയം കണ്ടെത്തുന്നതില്‍.....,.റിയലി ഗ്രേറ്റ്‌.....:))),...:))

ഒരു യാത്രികന്‍ said...

ജയന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും ശ്രദ്ടിചിടുണ്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...........സസ്നേഹം

Sharu (Ansha Muneer) said...

ജയനോട് ഒരുപാട് ബഹുമാനം തോന്നുന്നത് ആകെ കിട്ടുന്ന സമയം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾക്കായി മാറ്റി വെയ്ക്കുന്നത് കാണുമ്പോഴാണ്. ആകെ കിട്ടുന്ന വീക്കെന്റ് ഒന്നിനും തികയില്ലെന്ന് പരാതി പറഞ്ഞ് ഉഴപ്പിതീർക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒന്ന് മാറി ചിന്തിയ്ക്കാനെങ്കിലും ഉപകരിയ്ക്കും ഇങ്ങനെയുള്ള പോസ്റ്റുകൾ.....അഭിനന്ദനങ്ങൾ..... ഒരു നല്ല മനുഷ്യനായിരിയ്ക്കാനുള്ള ശ്രമത്തിന്.

കടലാസുപുലി said...

റഹിമേ സലൂട്ട് അടിക്കാന്‍ മാത്രമൊന്നുമില്ല ഞാന്‍ ..ഞങ്ങളുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ തന്നെ പലരെയും വച്ച് നോക്കുമ്പോള്‍ ഞാന്‍ വളരെ നിസ്സാരനാണ്..പിന്നെ അറിയാത്ത എത്രയോ പേര്‍ ഇതുപോലെ സഹായങ്ങള്‍ ചെയ്യുന്നുണ്ട് ..ഇത്തരം കാര്യങ്ങള്‍ ഞാന്‍ അറിയിക്കുന്നത് ആര്‍ക്കെങ്കിലും ഒരു ചെറിയ പ്രവര്‍ത്തനത്തില്‍ എങ്കിലും പങ്കാളിയാവാന്‍ തോന്നിയാലോ എന്ന് കരുതിയാണ് ..അങ്ങനെ ചിലര്‍ വന്നിട്ടും ഉണ്ട് ..സപ്പോര്‍ട്ടിന് നന്ദി ..

കടലാസുപുലി said...

മഞ്ജു , ഷാരു ആന്‍ഡ്‌ വിനീത് നന്ദി ..
മുന്‍പ് ഒരിടത്ത് പറഞ്ഞത് പോലെ നമ്മള്‍ വല്ലയിടത്തും വീണുപോയാല്‍ നമ്മളെയോ വേണ്ടപ്പെട്ടവരെയോ താങ്ങാന്‍ ഇതുപോലെ ആരെങ്കിലും ഉണ്ടാകും എന്ന പ്രത്യാശ..

നമുക്ക് നല്‍കിയ നന്മകള്‍ക്കല്ല , നമുക്ക് നല്‍കാതിരുന്ന കുറവുകള്‍ക്ക് ജീവിതത്തോട് തിരികെ നന്ദി പ്രകടിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ..അത്രയൊക്കെയേ ഉള്ളു ഇതില് ...

Artof Wave said...

നിങ്ങളുടെ ഈ വലിയ മനസ്സ്
മറ്റുള്ളവര്‍ക്ക് ഒരു മാത്ര്കയാണ്
വിലമതിക്കാനാവത സമ്മാനങ്ങള്‍ വാക്കുകളിലൂടെ .....

jayarajmurukkumpuzha said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSKAL..........

Post a Comment