Saturday, May 7, 2011

ബ്ലോഗ്‌ മീറ്റ്‌ 2011

ആദ്യ ബ്ലോഗ്‌ മീറ്റ്‌ ..


ബ്ലോഗ്‌ മീറ്റ്‌ എന്ന് കേട്ടപ്പോള്‍ തന്നെ നമ്മള് കുപ്പായം തയ്പ്പിച്ചു റെഡി ആയതാണ് ..പൂച്ച പെറ്റ് കിടക്കുന്ന ബ്ലോഗ്‌ ആണെങ്കിലും നമ്മളും പേരില്‍ ലോ ലത് തന്നെ ..ഏതു..ബ്ലോഗര്‍ ..വെള്ളിയാഴ്ച ആയതുകൊണ്ട് ശരീരം ഏഴുമണി കണ്ടിട്ടും എഴുന്നെല്‍ക്കുന്നുണ്ടായിരുന്നില്ല .സഹ മുറിയനും ദേ ഈ  ഫോട്ടോ ബ്ലോഗ്‌ ഉടമസ്ഥനും ആയ നൌഷാദ്  പിന്നെ വാതില്‍ ചവിട്ടി പൊളിക്കും എന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു ...

കുറച്ചു കഴിഞ്ഞപ്പോള്‍  തന്നെ നമ്മുടെ രവീഷ് എന്ന രണ്ടുണ്ട വിളിച്ചു ..ഞാന്‍ ദേ എത്തി  എന്ന് പറഞ്ഞു ..ങേ ഐ ടി ക്കാരന്‍ ആയ ഒരു മലയാളി എട്ടേകാല്‍ എന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് മുന്‍പ് എട്ടേ പത്തിന് എത്തും എന്ന് ഞാന്‍ കരുതിയില്ല ഉണ്ണീ ..സത്യായിട്ടും ..
ഞാന്‍ നമ്മുടെ പഞ്ചായത്ത് റോഡ്‌ പോലെയുള്ള മുഖത്ത് ടാറിങ്ങ് തുടങ്ങിയതെ ഉള്ളാര്‍ന്നു ..പിന്നെ അത് ഇലക്ഷന്‍ കാലത്തെ റോഡു നന്നാക്കല്‍ പോലെ പെട്ടെന്ന് തീര്‍ത്ത്‌ ഒരുങ്ങി ഇറങ്ങി ..
സമയം എട്ടേമുക്കാല്‍ ആയി..ഒന്‍പതു മണിക്ക് തന്നെ അവിടെ എത്തണം എന്ന അപ്പുവേട്ടന്റെ നിര്‍ദേശം അനുസരിക്കാന്‍ നൌഷു നു ഉള്ള ഉത്സാഹം കാരണം നുമ്മ വേഗം വണ്ടി വിട്ടു ..(പാവം എല്ലാ മീറ്റിനും അതിനെ ഇതുപോലെ ആരേലും പറ്റിക്കും..എന്നാലും പഠിക്കില്ല ).

ആസ് യൂഷ്വല്‍ നമ്മള് ഗേറ്റ് തെറ്റി അകത്ത് കയറി...വഴി അന്വേഷിച്ചു തെണ്ടി നടക്കുമ്പോള്‍  ദേ നിക്കുന്നു കൈപ്പിള്ളി ..ഏതോ കിളികളുടെ ലീലകള്‍ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് ..ഞങ്ങളോടും പറഞ്ഞു ..അരയില്‍ ഇടേണ്ട വെളുത്ത ബെല്‍റ്റ്‌ ഈ കിളി കഴുത്തില്‍ ആണ് ഇട്ടിരിക്കുന്നത് ..ഇത് യു എ യിലെ മാത്രം പ്രത്യേകത ആണ് എന്നൊക്കെ ..ബ്ലഡി കിളീസ്..അതെ ഞങ്ങളും ഏറ്റു പറഞ്ഞു ..ബ്ലഡി കിളീസ് ..അങ്ങനെ ഗേറ്റ് നമ്പര്‍ ഒന്ന് കണ്ടു പിടിച്ച് നമ്മള്‍ സ്ഥലത്ത് എത്തി ..
സി  പി അനില്‍കുമാര്‍ ഉം ഷബീറും സുള്‍ഫിയും വേറെ ചില ഗഡികളും നില്‍പ്പുണ്ട് അവിടെ ..
കൂടെ നമ്മുടെ വാഴെക്കൊടനും ..വാഴയ്ക്ക് മറ്റേ സര്‍പ്രൈസ്‌ പ്രാന്ത് കയറി നില്‍കാ ..ഒരു രക്ഷേം ഇല്ല ..ആരെ കണ്ടാലും തിരിച്ചറിയാത്ത ഭാഗങ്ങളുടെ ഫോട്ടോ എടുക്കട്ടെ , സര്‍പ്രൈസ്‌ ആയി വീട്ടില്‍ വരട്ടെ എന്നൊക്കെയാണ് ചോദ്യം ..എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാണെന്ന് തോന്നുന്നു ചിന്ത ..

നമ്മടെ ഐറിസ്‌ അബുദാബിയില്‍ നിന്ന് കുറ്റീം പറച്ചു വന്നു നില്‍പ്പുണ്ടായിരുന്നു ..ബാനറിലെ ഫ്ലക്സ് വിരിച്ചു കൊച്ചിനെ എണ്ണതേച്ചു കുളിപ്പിക്കുന്നത് പ്ലാന്‍ ചെയ്തതാണെന്ന് തോന്നുന്നു അതിന്‍റെ വീതിയും നീളവും എടുക്കുന്നുണ്ടായിരുന്നു ..

ഇത്രെമായിട്ടും സംഘാടകരില്‍ അഞ്ചാമതായി എന്‍റെ പേര് എഴുതി ചേര്‍ത്തോ എന്ന് പ്രഖ്യാപിച്ച അഗ്രുക്കയെ ആ പരിസരത്തു കാണാത്തത് കൊണ്ട് ഞാന്‍ വിളിച്ചു നോക്കി ..അങ്ങേരുടെ പൊണ്ടാട്ടി ആണ് ഫോണ്‍ എടുത്തത് .ഓര് ബാത്ത്റൂമില്‍ ആണെന്ന് പറഞു ..ഹോ ബാത്ത് റൂമില്‍ ഇരുന്നു പോലും ഒരു ബ്ലോഗ്‌ മീറ്റ്‌ സംഗടിപ്പിക്കുന്ന നമ്മുടെ മൂത്താപ്പയുടെ ആ പാടവം ഓര്‍ത്ത്‌ ഞാന്‍ കോള്‍മയിര്‍ കൊണ്ടു..ബാക്കി കോള്‍മയിര്‍ അങ്ങേര് വരുമ്പോള്‍ നേരിട്ട് കൊടുക്കാം എന്ന് തീരുമാനിച്ചു ..

ഫോട്ടോ ബ്ലോഗേര്‍സ് ആയ പുള്ളിപ്പുലിയും  പിന്നെ  ഈ പുട്ടുകുറ്റികളുടെ ഒരു ചാക്ക് കെട്ടുമായി സലീമും അവിടെ ഹാജരായി ..

ബ്ലോഗര്‍ ചന്ദ്രകാന്തം  തിരൂര്‍ മീറ്റിന്‍റെ മാഗസിന്‍ ആരെയൊക്കെയോ കുത്തിനു പിടിച്ചു എല്പ്പിക്കുന്നുന്ടായിരുന്നു..കാശ് ഇവിടെ കൊടുത്താല്‍ സാധനം നാട്ടില്‍ കൊടുക്കാം എന്ന വാഗ്ദാനം ഫ്ലാറ്റിനു കാശ് കൊടുത്തിട്ട് വര്‍ഷം മൂന്നായാലും ആക്സസ് റോഡ്‌ ശരി ആയിട്ടില്ല എന്ന് പറയുന്ന ദുബായ്‌ റിയല്‍ എസ്റ്റേറ്റ്‌ കാരുടെ വാഗ്ദാനം പോലെ ആവുമോ എന്ന് പേടിച്ചു ആണെന്ന് തോന്നുന്നു ആളുകള്‍ ഒന്ന് പിന്‍വലിഞ്ഞതും ചന്ദ്രകാന്തത്തിന്   കത്തി എടുക്കേണ്ടി വന്നതും ..

ഇതിനിടയ്ക്ക് വന്ന ചായയും ഹലുവയും ചിപ്സും അലക്കുമ്പോള്‍ നല്ല എരുവുള്ള  മീന്‍ ചാര്‍  ഇല്ലാത്തതിന്റെ ദുഃഖം ഞാന്‍ അനുഭവിച്ചു ..ഹലുവ മുക്കി തിന്നാന്‍ അല്ല ...ആ വാഴക്കോടന്റെ കണ്ണില്‍ തേയ്ക്കാന്‍ ആയിരുന്നു ..തിന്നുമ്പോഴും സ്വൈര്യം തരണ്ടേ ..

നമ്മടെ കാട്ടിപ്പരുത്തി മുല്ലാ താടിയുമായി കക്ഷത്ത്‌ ഖുറാനും വച്ച് വരും എന്നാ ഞാന്‍ സംകല്‍പ്പിച്ചിരുന്നത് അപ്പോളതാ ടീഷര്‍ട്ടും ജീന്‍സും ഒക്കെ ഇട്ടു ചുള്ളന്‍ ..ഗഡി ഞെട്ടിച്ചു ..

കുറച്ചു കഴിഞ്ഞപ്പോള്‍ കിച്ചു താത്ത വന്നു ...പാമ്പ് കടിച്ചവനെ ഇടി വെട്ടേറ്റു എന്ന് പറഞ്ഞപോലെ കൂടെ കുറുമാനും ..പിന്നെ അവിടെ ആ മൈക്ക്‌ മോചനത്തിനായി കേഴുന്ന കാഴ്ച മാത്രമായി ..പാവം കുറുമാന്‍ കാലില്‍ സ്റ്റീല്‍ ഇട്ടു അയേണ്‍ മാന്‍ ആയത് കൊണ്ടു ഇരിക്കാന്‍ ബുദ്ധിമുട്ട് ആണ് ..ചരിഞ്ഞു കിടക്കുന്ന  അങ്ങേരെ കണ്ടാല്‍ ങേ ഇങ്ങേരു ഇന്നും പാമ്പ് ആണോ എന്നെ ആള്‍ക്കാര്‍ ചോദിക്കൂ ..വളര്‍ത്തു ദോഷം ..ആരുടെ ..ചോദിക്കുന്നവരുടെ ..

വല്യമ്മായിയും തറവാടിയും വന്നു ചേര്‍ന്ന്..വല്യമ്മായീടെ പാലട റെസിപ്പി നശിപ്പിച്ചു കൊളമാക്കിയതിനു കല്ലെടുത്ത് വീക്കും എന്ന് പേടിയുണ്ടായിരുന്നു ..പക്ഷെ ദയ തോന്നി വെറുതെ വിട്ടു ..ഇതിനിടയ്ക്ക് ആര്‍ക്കോ അബദ്ധം പറ്റി അച്ചടിച്ച്‌ കൊടുത്ത സ്വന്തം കവിതാ പുസ്തകങ്ങള്‍ ഉമ്പാച്ചി എടുത്തു വീശുന്നുണ്ടായിരുന്നു ..

കണ്ണട വച്ചാല്‍ ഗ്ലാമര്‍ കൂടും എന്ന് ആരോ പറഞ്ഞു പറ്റിച്ചത് അനുസരിച്ച് സുല്ലിക്കയും അഗ്രുക്കയും വഴീലെ പെട്രോള്‍ പമ്പില്‍ നിന്ന് ഓരോ കണ്ണാട വാങ്ങി ഫിറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു ..കടന്നു വരുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഉപചാര വാക്കുകള്‍ കേട്ട് കുടുംബങ്ങളുടെ മനം കുളിരാതെ ഇരിക്കാന്‍ രണ്ടു പേരും വീട്ടുകാരെ ബഹുദൂരം പിന്നിലാക്കി ആദ്യം ഓടി വന്നു ..

ഇലക്ഷന് മാത്രം മണ്ഡലത്തില്‍ കാലു കുത്തുന്ന എം എല്‍ എ യെപ്പോലെ അഗ്രുക്കാ എല്ലാവരെയും ഓടി നടന്നു പരിചയപ്പെടുന്നു ..അറിയില്ലേ സംഘാടകരില്‍ ആ അഞ്ചാമത്തെ ആള്‍ ...അത് നമ്മളാ എന്ന് ഡയലോഗും.
പ്ഫാ എന്നിട്ട് ഇപ്പോള്‍ ആണോടോ വരുന്നത് എന്ന് ആരെങ്കിലും ചോദിക്കും എന്ന് ഞാന്‍ വ്യാമോഹിച്ചു ..എബടെ ..ഇവര്‍ എഴുതുന്നത്‌ ഒക്കെ വായിച്ചു വായിച്ചു മലയാളം ബ്ലോഗര്‍മാര്‍ക്ക് ഭയങ്കര ക്ഷമയാ ..

പരിചയപ്പെടുത്തലുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു ..

ഇടയ്ക്ക് വാഴയുടെ ആക്രമണവും കുറുമാന്റെ പ്രത്യാക്രമണവും ഏറ്റു വിശപ്പ്‌ കൂടി ..

ഇടയ്ക്ക് ബിരിയാണി ചെമ്പ് സ്ഥലത്ത് കൊണ്ടു വന്നു വച്ചതോടെ കൊടും വെയിലിനെ അവഗണിച്ചു ആളുകള്‍ ചെമ്പിന് ചുറ്റും നിന്നായി സംസാരം ..
പള്ളിയില്‍ പോകേണ്ടവര്‍ പോകാന്‍ തുടങ്ങി ..കല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഭാര്യമാരോട് യാത്ര പറയുന്ന മുഖഭാവത്തോടെ അഗ്രുക്കയും സുല്ലും ഐറിസും ഒക്കെ ബിരിയാണി ചെമ്പിനെ മാറി മാറി നോക്കുന്നുണ്ടായിരുന്നു ..ഐറിസ്‌ എന്ന് പറഞ്ഞത് മുഴുവനും കേള്‍ക്കാതെ റിസ് എന്ന് മാത്രം കേട്ടപ്പോള്‍ ഒരു ബ്ലോഗര്‍ ങ്ഹാ നിന്നെ ഞാന്‍ കാണാന്‍ ഇരിക്കുകയായിരുന്നു മോനെ എന്ന് പറഞ്ഞു അവനു കൊടുത്തത് കവിളത്ത് അപ്പോഴും കിടപ്പുണ്ടായിരുന്നു ..കുറ്റം പറയരുതല്ലോ നല്ല കല്ല് വച്ച മോതിരം ആയിരുന്നു അങ്ങേരുടെ കയ്യില്‍..

ഇടയ്ക്ക് കുറുമാനും തമന്നുവും മിസ്സ്‌ ആയതും പിന്നെ സിദ്ധാര്‍ത്ഥനോടൊപ്പം പ്രത്യക്ഷപ്പെട്ടതും ആരും അധികം ശ്രദ്ധിക്കാതിരുന്നത് കുറുമാന്‍ പോയ പോലെ  തന്നെ തിരിച്ചു വന്നത് കൊണ്ടാണ് ..ഛെ ..പലതും പ്രതീക്ഷിച്ചു ..

ഇതിനിടയ്ക്ക് വിശാലേട്ടന്‍ പ്രത്യക്ഷപ്പെട്ടത് ..കീറിയ ജീന്‍സും ധരിച്ചു സോമാലിയയിലെ ബ്ലോഗറെ പ്പോലെ വന്നത് ..കള്ളുകംബനിക്കാര്‍ ഫ്രീ കൊടുത്ത ടീഷര്‍ട്ട് ഇട്ടിട്ടുണ്ടെങ്കിലും കയ്യില്‍ ഒരു ബിയര്‍ പോലും കൊണ്ടുവന്നില്ല ദുഷ്ടന്‍ ..

നമാസ് കഴിഞ്ഞു എല്ലാവരും  വന്നതോടെ ഭക്ഷണം കഴിച്ചു തുടങ്ങി ..

പ്ലേറ്റിലെ ബിരിയാണി മല ഇടിഞ്ഞപ്പോള്‍ ആണ് അപ്പുറത്ത് ഇരിക്കുന്ന അഗ്രുക്കയെ ദര്‍ശിക്കാന്‍ സാധിച്ചത് ..പിന്നീടും രണ്ടു തവണ ഇരിക്കുന്ന സ്ഥലത്ത് നിന്ന് ബിരിയാണി ചെമ്പ് വരെയുള്ള ദൂരം അദ്ദേഹം നടന്നു അളന്നത് ചെമ്പില്‍ എല്ലാവര്ക്കും കഴിക്കാന്‍ ഉള്ള ബിരിയാണി ബാക്കി ഉണ്ടോ എന്ന് അവലോകനം നടത്താന്‍ ഒന്നുമല്ലല്ലോ ..

ഇരുന്നാല്‍ അപ്പോള്‍ തന്നെ റീഫില്‍ ചെയ്യാന്‍ എഴുന്നേല്‍ക്കാന്‍ വയ്യാത്തത് കൊണ്ടാവും സുല്ലിക്ക ചെമ്പില്‍ നിന്നും ഒരു വിളിപ്പാടകലെ നിന്നും നടന്നും ആയിരുന്നു ഭക്ഷണം ..

കോഴി ഒരു വെജിറ്റേറിയന്‍ ജീവി അല്ലെ ..അതോണ്ട് ചിക്കന്‍ കഴിക്കാം അല്ലെ എന്ന് പ്ലേറ്റില്‍ പാം ഐലന്‍ഡ് ന്റെ സ്ട്രക്ചര്‍ പോലെ കിടക്കുന്ന ചിക്കന്‍ പീസുകളിലേക്ക് നോക്കി നമ്മുടെ പട്ടേരി ആത്മഗതം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു..

ഇതിനിടയ്ക്ക് ഞങ്ങള്‍ക്ക് കൊഴിക്കാലുകള്‍ മാത്രം വിതരണം ചെയ്ത വാഴയുടെ സേവനത്തെകുറിച്ച് ഗഗ്ദകണ്ട്ടനായി ഞാനിവിടെ പരാമര്‍ശിക്കുന്നു ..

ഞാനും കിച്ചുത്താത്തയും രണ്ടുണ്ടയും ഭക്ഷണം കഴിച്ച സ്ഥലത്ത് കല്യാണ വീട്ടില്‍ പന്തല്‍ പൊളിച്ച പോലെ ആയിരുന്നു എല്ലിന്‍ കഷണങ്ങള്‍ എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട് ..അതെല്ലാം അസൂയാലുക്കളുടെ ജല്‍പ്പനങ്ങള്‍ ആയെ ഞങ്ങള്‍ കണക്കാക്കുന്നുള്ളൂ ..

പായസം കുടിച്ചു തളര്‍ന്നു പോയ രണ്ടുണ്ട ഒരു മരത്തില്‍ മലമ്പാമ്പ് ചുറ്റി കിടക്കുന്നത് പോലെ കിടക്കുന്നുണ്ടായിരുന്നു ..ഫുഡ്‌ അടി കഴിഞ്ഞതോടെ ഇനി സ്കൂട്ട് ആവാം എന്ന് പറഞ്ഞു വിശാല്‍ ഗഡി വലിഞ്ഞു ..

ഭക്ഷണത്തിനു ശേഷം ചെറിയ ചോദ്യോത്തര പരിപാടിയും വൈകി വന്നവരെ പരിചയപ്പെടലും കൈപ്പിള്ളിടെ ബ്ലോഗ്‌ എങ്ങനെ ആളുകളെക്കൊണ്ട് വായിപ്പിക്കാം എന്ന ക്ലാസും   നൌഷു അപ്പുമാഷ്‌ എന്നിവരുടെ ഫോട്ടോഗ്രാഫി ടിപ്സും പരിപാടി കൊഴുപ്പിച്ചു ..

റൂള്‍ ഓഫ് തേര്‍ഡ് ഉം ഷട്ടര്‍ സ്പീഡും അപ്പെര്ച്ചരും നോക്കി പടം എടുക്കുന്ന അപ്പുമാഷ്ടെ ഒരു റൂളും ഹൈ സ്പീഡ്‌ ഉള്ള മാഷുടെ ബാറ്ററിടെ അടുത്തു നടക്കുന്നുണ്ടായിരുന്നില്ല ..മിടുക്കന്റെ പേര് എന്താണാവോ ..?

ഇറാക്കില്‍ നിന്ന് നാട്ടില്‍ പോകുന്ന വഴി ബിമാനത്തില്‍ നിന്ന് ബ്ലോഗ്‌ മീറ്റ്‌ കണ്ടു ചാടിയ ഒരു പാവപ്പെട്ടവന്‍ കൈപ്പിള്ളിക്കും കുറുമാനും ഇടയില്‍ പെട്ട് ഭേദം ഇറാക്കിലെ വെടിയുണ്ട ആണെന്നു ആത്മഗതം നടത്തുന്നുണ്ടായിരുന്നു ..

ഇതിനിടയ്ക്ക് നല്ല ചായ വന്നു ..അതും കുടിച്ചു പിന്നേം പരദൂഷണം ..

ഒടുവില്‍ ഒട്ടേറെ പുതിയ ആള്‍ക്കാരെയും പഴയ പുലികളെയും പരിചയപ്പെട്ട് ആ മീറ്റിനു കൊടിയിറങ്ങി ..വി എമ്മിനേം ദില്‍ബനേം ഒക്കെ നന്നായി മിസ്‌ ചെയ്തു ..എന്നാണാവോ വിവിധ സ്ഥലങ്ങളില്‍  നിന്നും ബസ്സിലും ബ്ലോഗിലും ഇടപഴകുന്ന എല്ലാവര്ക്കും കൂടി പങ്കെടുക്കുന്ന ഒരു മീറ്റ്‌ നടത്താന്‍ സാധിക്കുക ..?

പടങ്ങള്‍ എല്ലാരും ഗ്രൂപ്പ്


ഗ്രൂപ്പ് 

ബാനര്‍ അടിച്ചു മാറ്റാന്‍ പ്ലാന്‍ ചെയ്യുന്ന ഐറിസ്‌ 

അനില്‍കുമാര്‍ സി  പി 

അപ്പുമാഷ്‌ 

ഷബീര്‍ ( തിരിച്ചിലാന്‍ )

സുല്ലിക്ക 

അഗ്രുക്ക

അനില്‍ @ബ്ലോഗ്‌ 

ഇത്തിരിവെട്ടം 

കുറുമാന്‍ 

ചന്ദ്രകാന്തം 

സമീഹ ..ഒട്ടും തടിയില്ല പാവം 


തമന്നു 

ജയനും രവീഷും 

സുനില്‍ വാര്യര്‍ 

സിദ്ധാര്‍ത്ഥന്‍ 

കുറുമാനും പാര്‍ത്ഥനും 

ഫൈസല്‍ ബാബു 

ഏറനാടന്‍ 

സലിം 

പാര്‍ത്ഥന്‍ 

ഐറിസ്‌ 

പകല്‍കിനാവന്‍

വാഴക്കോടന്‍ 

അഗ്രുക്ക ..ദി സ്റ്റാര്‍

ഖൈരുധീന്‍ വല്ലപ്പുഴ 

അന്‍സില്‍ സുല്‍ത്താന്‍ 

വല്യമ്മായി 

കിച്ചു താത്ത

അജന സുല്‍ത്താന 

വിന്‍സന്റ്

ഈ പാവം ആണ് ഇറാക്കില്‍ നിന്ന് വന്നത്... ഇംത്യാസ് ആചാര്യന്‍ 

കുറുമാന്‍ - പെര്‍ഫോര്‍മന്‍സ്‌ 

ആളവന്താന്‍ 

വരവൂരാന്‍ 

കൈപ്പിള്ളി 

സഹവാസി കാശ് തരാത്തവര്‍ ഉണ്ടോ ..? ചന്ദ്രകാന്തം 

ശ്രീജിത്ത്‌ വാര്യര്‍ ആന്‍ഡ്‌ ബാറ്ററി 

ഷംസുക്ക

കുറ്റ്യാടിക്കാരന്‍ 

ഉമ്പാച്ചി 


ഖാന്‍ പോത്തന്‍കോട് 


രവീഷ് 

ഷിഹാബ് മൊഗ്രാല്‍ 

പുള്ളിപ്പുലി 

ജിമ്മി 

ആലിയു ( തറവാടി )

ഹരീഷ് തച്ചോടി 

കാട്ടിപ്പരുത്തി 

വിനീത് ( ഒരു യാത്രികന്‍ )

മുസ്തഫാ വളപ്പില്‍ 

രവീഷ് 

പകലന്‍ 

രഹീക്ക ആച്ചിമോള്‍

ആച്ചി എഗെയിന്‍ 

സദസ്സ് 

ബിരിയാണി ചെമ്പിന് ചുറ്റുമുള്ള അടി വല്ലോം നടക്കോ 


നൌഷു 
  

60 comments:

കടലാസുപുലി said...

ബ്ലോഗ്‌ മീറ്റ്‌ അവലോകനം ..എല്ലാം തമാശക്ക് എഴുതിയതാണെ..എല്ലാരും ആ സെന്‍സില്‍ എടുക്കണം ..ഓ അല്ലേല്‍ എനിക്ക് ..ആ അതാ ..:-))

മുസ്തഫ|musthapha said...

-കല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഭാര്യമാരോട് യാത്ര പറയുന്ന മുഖഭാവത്തോടെ അഗ്രുക്കയും സുല്ലും ഐറിസും ഒക്കെ ബിരിയാണി ചെമ്പിനെ മാറി മാറി നോക്കുന്നുണ്ടായിരുന്നു-

ഹഹഹഹഹ ചിരിച്ച് പണ്ടാരടങ്ങി :))

മുസ്തഫ|musthapha said...

നല്ല ചുറുചുറുക്കുള്ള റിപ്പോർട്ട് ജയാ... നിന്നെ യൂയേയീയുടെ ആസ്ഥാന മീറ്റ് റിപ്പോർട്ടർ ആയി പ്രഖ്യാപിച്ചിരിക്കുന്നു... ഇതിന്റെ ഒരു കോപ്പി യു.എ.ഇ. മീറ്റ് ബ്ലോഗിലും പൂശൂ :)

kichu / കിച്ചു said...

ഡാ‍ാ‍ാ

വിവരണം കിടു :))

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ കലക്കി മച്ചാ! ഞാന്‍ കുഞ്ഞീവിയെ ഇറക്കുന്നുണ്ട് :):)

റിസ് said...

ഐറിസ്‌ എന്ന് പറഞ്ഞത് മുഴുവനും കേള്‍ക്കാതെ റിസ് എന്ന് മാത്രം കേട്ടപ്പോള്‍ ഒരു ബ്ലോഗര്‍ ങ്ഹാ നിന്നെ ഞാന്‍ കാണാന്‍ ഇരിക്കുകയായിരുന്നു മോനെ എന്ന് പറഞ്ഞു അവനു കൊടുത്തത് കവിളത്ത് അപ്പോഴും കിടപ്പുണ്ടായിരുന്നു ..കുറ്റം പറയരുതല്ലോ നല്ല കല്ല് വച്ച മോതിരം ആയിരുന്നു അങ്ങേരുടെ കയ്യില്‍..

ഹ ഹ ചിരിച്ചു മരിച്ചു..അടിപൊളി റിപ്പോർട്ട്..
എന്റെ ഫോട്ടത്തിൽ ലൈറ്റ് കുറച്ച നൗഷാദിനെ എന്റെ ഭീഷണി അറിയിക്കുന്നു

കൂതറHashimܓ said...

ആഹാ മീറ്റ്.... സന്തോഷ മീറ്റ്
(നൌഷാദിന്റെ പടമാണല്ലോ മിക്ക പോസ്റ്റുകളിലും)

preejith t p said...

very interesting

പേനകം കുറുക്കന്‍ said...

-ഞാനും കിച്ചുത്താത്തയും രണ്ടുണ്ടയും ഭക്ഷണം കഴിച്ച സ്ഥലത്ത് കല്യാണ വീട്ടില്‍ പന്തല്‍ പൊളിച്ച പോലെ ആയിരുന്നു എല്ലിന്‍ കഷണങ്ങള്‍ എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട് ..അതെല്ലാം അസൂയാലുക്കളുടെ ജല്‍പ്പനങ്ങള്‍ ആയെ ഞങ്ങള്‍ കണക്കാക്കുന്നുള്ളൂ-

അല്ലെല്ലും ഉഎയി യില്‍ ഈയിടെ ആയിട്ട് അസൂയക്കാര് കൂടിയിട്ടുണ്ട്...

ഷബീര്‍ (തിരിച്ചിലാന്‍) said...

പുലി.. പുപ്പുലി റിപ്പോര്‍ട്ട്... ചിരിച്ച് ഒരു വഴിക്കായി...
വാഴേ.. കുഞ്ഞീവിനെ ഇറക്ക്.. അന്ദ്രുക്കയെ ഞാനും ഇറക്കുന്നുണ്ട്...

ബിന്ദു കെ പി said...

ഹ..ഹ..രസിച്ചു വായിച്ചു....

തറവാടി said...

>>കല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലേക്ക് പോരുമ്പോള്‍ ഭാര്യമാരോട് യാത്ര പറയുന്ന മുഖഭാവത്തോടെ അഗ്രുക്കയും സുല്ലും ഐറിസും ഒക്കെ ബിരിയാണി ചെമ്പിനെ മാറി മാറി നോക്കുന്നുണ്ടായിരുന്നു .>> ഹ ഹ ഹൈലൈറ്റ് ;)

ismail chemmad said...

വിവരണം അടിപൊളിയായിട്ടുണ്ട്

കടലാസുപുലി said...

യു എ ഇ ബ്ലോഗ്‌ മീറ്റ് സൈറ്റില്‍ എങ്ങനാ ഇടുക അഗ്രുക്ക..? എനിക്ക് മെമ്പര്‍ഷിപ് ഇല്ല :-))

കടലാസുപുലി said...

ഐരിസ്സേ ഇനിയും ലൈറ്റ്‌ കൂട്ടിയാല്‍ മോണിട്ടര്‍ പൊട്ടിത്തെറിക്കും എന്ന അവസ്ഥയില്‍ ആണ് നിര്‍ത്തിയത് ..അത് നിന്റെ ഗാരന്റി കളര്‍ ആണ് മോനെ ..

കടലാസുപുലി said...

അതെ സുബിനേ അസൂയാലുക്കളെ കൊണ്ട് വയ്യ

കടലാസുപുലി said...

കമന്റിയ എല്ലാവര്‍ക്കും നന്ദി ട്ടാ :-)

നിവിന്‍ said...

ഹ ഹ കുറെ ചിരിച്ചൂ .. ദുഫായില്‍ ആയിരുന്നെങ്കില്‍ ഞാനും വന്നേനേ :)

കടലാസുപുലി said...

നിവിനേ സൌദിന്നു ദുബായ്ക്ക് ബസ്സുണ്ട് ട്ടാ ..അടുത്ത മീറ്റിനു ഫാമിലി ആയി വരാന്‍ പറ്റട്ടെ ..എങ്ങനെ ..? ഫാമിലി ആയിട്ട് :-)

ബൈജു സുല്‍ത്താന്‍ said...

മീറ്റും പോട്ടങ്ങളും എഴുത്തും..എല്ലാം നന്നായി

Noushad said...

ന്നാലും ന്‍റെ ജയാ...
കലക്കി.... നിന്റെ പാലട പായസം പോലെ...:)

കടലാസുപുലി said...

ങേ അത് നീ എനിക്കിട്ടു ഒന്ന് താങ്ങിയതാണല്ലോ നൌഷൂ..:-))

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മീറ്റില്‍ വച്ച് കണ്ടതില്‍ സന്തോഷം. രസകരമായി എഴുതി. പേര് കടലാസ് പുലി ആണെങ്കിലും ആള് യഥാര്‍ത്ഥ പുലി തന്നെ..

മുരളിക... said...

നല്ല കിടു വിവരണം മാഷേ, അസൂയ കൊണ്ട് കണ്ണ് നിറഞ്ഞുപോയി :(

കാന്താരിക്കുട്ടി said...

വിവരണം അസ്സലായി.ബ്ലോഗ്ഗർമാരുടെ പടങ്ങൾ കാണാനൊത്തതിലും സന്തോഷം

PrAThI said...

മീറ്റ്‌ വിവരണം അസ്സലായി ട്ടോ !..

സുല്‍ |Sul said...

ഹഹഹ..
ജയാ.. നിന്നിൽ ഇങ്ങനെ ഒരു കലാകാരൻ ഉറങ്ങി കിടന്നിരുന്നു എന്ന് കൻടാൽ പറയില്ല. സൂപ്പർ ആയിട്ടുൻടേയ്.

ചന്ദ്രകാന്തത്തിന്റേ പേര് ചന്ദ്രകാന്തം എന്നു തന്നെ മതി. എന്തിനാ വെറുതെ ചന്ദ്രഹാസം എന്നെല്ലാം എഴുതി ചന്ദ്രഹാസം എടുപ്പിക്കുന്നത്?

Sulfi Manalvayal said...

മീറ്റിന്റെ രസകരമായ മറ്റൊരു വിവരണം.
നേരില്‍ കണ്ട പോലെ അല്ല കേട്ടോ. ഇയാള്‍ കടലാസു പുലി അല്ല. തനി പുള്ളി പുലി.
വായിച്ചു ഫ്ലാറ്റ് ആയി പോയി. ചില വാക്കുകള്‍ മനസില്‍ നിന്ന് പോവുന്നില്ല. അത്ര രസകരമായി പറഞ്ഞു. ആശംസകള്‍.

അപ്പു said...

ജയൻ, കൊടുകൈ.. ഇങ്ങനെവേണം മീറ്റിനെ വിവരിക്കേണ്ടത്.. :-) ചന്ദ്രകാന്തത്തിന്റെ ചന്ദ്രഹാസം ആക്കിയത് ശരിയല്ല കേട്ടോ.

ബെഞ്ചാലി said...

നല്ല വിവരണം

കുറുമാന്‍ said...

വിവരണം തകര്‍ത്തു ജയാ......അടിപൊളി

അനില്‍കുമാര്‍ . സി.പി said...

നമ്മുടെ സംഗമത്തിന്റെ സ്പിരിറ്റ്‌ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്ന രസകരമായ റിപ്പോര്‍ട്ട്.

പിന്നെ, എന്റെ പേര് അനില്‍കുമാര്‍ സി. പി. എന്നാണു കേട്ടോ :)

Manoraj said...

വിവരണം കലക്കി.

പ്രഭന്‍ ക്യഷ്ണന്‍ said...

പത്തുമുപ്പത്തഞ്ചുകൊല്ലം പഴക്കമുള്ള സ്വന്തം അണപ്പല്ലിന്റെ നടുക്ക് തന്റേതല്ലാത്തകാരണത്താല്‍ രൂപം കൊണ്ട വലിയ ‘പോടി‘ല്‍ ചിക്കന്‍ കാല് കുരുങ്ങിങ്ങിയത് വലിച്ചിളക്കുന്നതുകണ്ട് ഈയുള്ളവന്‍ ആ വന്‍ പുലിയോടു ഭവ്യതയോടെ ചോദിച്ചു..
“എന്താ..എന്തുപറ്റി..?”
ദേഷ്യമോ സങ്കടമോ...ഞാന്‍ തിരിച്ചറിഞ്ഞില്ല ഒറ്റമറുപടി-
“ പോഡാ...!!!!”
(തിരക്കിനിടയില്‍ ഇതൊന്നും ആരുമറിഞ്ഞില്ലാ അല്ലേ..?)

ഭേഷ് ആയീ ട്ടോ....
മ്മക്ക് വീണ്ടും മീറ്റാം...
ആശംസകള്‍...!!!!
http://pularipoov.blogspot.com/

ചന്ദ്രകാന്തം said...

രസകരമായ ഒരു ദിവസം. പരിചയപ്പെടല്‍, പരിചയം പുതുക്കല്‍, പരിഭവം പറച്ചില്‍, ചെറുവക മുതല്‍ വലിയ കട്ടപ്പാര വരെ...എല്ലാ ഐറ്റങ്ങളും കൊണ്ട്‌ സമ്പന്നമായി വെള്ളിയാഴ്ചത്തെ ഒത്തുചേരല്‍.
സന്തോഷം മാത്രം.

ദേ..കള്ളാസുപുലിക്കുട്ടാ.. എന്റെ പേരൊന്നു നേരെ ചൊവ്വെ എഴുത്വോ.. "ചന്ദ്രകാന്തം" എന്ന്‌.
(സുല്ലും അപ്പൂം പറഞ്ഞിട്ടൊന്നും ഈ കുട്ടിയ്ക്കു മനസ്സിലായ മട്ടില്ല. ഒടുക്കം, "എഴുതമാട്ടേ???" എന്നു ചോദിയ്ക്കും ആരെങ്കിലും.)
:)

ഭായി said...

ഇടിവെട്ട് പോസ്റ്റ് ജയൻ, ശരിക്കും ചിരിപ്പിച്ചു.:)
ചിത്രങളും നന്നായി

മത്തായി™ (മത്തായ് ദി സെക്കണ്ട്)™ said...

സൂപ്പര്‍ പോസ്റ്റ് മച്ചാ!!! കലക്കി മറിച്ച്!!!!!

കടലാസുപുലി said...

അനിലേട്ടാ തിരുത്തി ട്ടാ ..

കടലാസുപുലി said...

ചന്ദ്രകാന്തം ക്ഷമിക്കണം ..ഇപ്പോളാ നെറ്റ് ആക്സസ് കിട്ടിയത് ..അതാ തിരുത്താന്‍ വൈകിയത് ..സ്വഭാവം വച്ച് ചന്ദ്രഹാസം എന്നാണ് യോജിച്ച പേര് ..
( തല്ലണ്ട ഞാന്‍ നന്നായിക്കോളാം ):-))

കടലാസുപുലി said...

സുള്‍ഫീ കണ്ടാല്‍ ഒരു ഗ്ലാമര്‍ ഇല്ലാന്നെ ഉള്ളൂ ..ഭയങ്കര ബുദ്ധിയാ :-))

കടലാസുപുലി said...

ങേ ഇത് എന്‍റെ ബ്ലോഗ്‌ തന്നെ ആണോ എന്ന് സംശയം..തുറന്നപ്പോള്‍ ഇതിനകത്ത് പെറ്റ് കിടന്നിരുന്ന പൂച്ച , കൂട് കെട്ടിയ വവ്വാല്‍ , പെരുച്ചാഴി എന്നിവ ഓടിപ്പോകുന്നു ..അവറ്റകളെ കുറ്റം പറയാന്‍ പറ്റില്ല ..ആദ്യായിട്ടാ ഇവിടെ ഇങ്ങനെ ആളനക്കം :-)

കടലാസുപുലി said...

എല്ലാര്‍ക്കും പിന്നേം നന്ദി ..ഇനീം ഇതിലെ വരണം ട്ടാ ..

നിരക്ഷരൻ said...

തമനു വിന്റെ മുകളിലെ ചിത്രത്തിലുള്ളത് പൊറാടത്ത്.

shaji.k said...

:)) നന്നായിട്ടുണ്ട് ജയാ ..

Jefu Jailaf said...

വിവരണം സൂപ്പറായീട്ടാ.. ഇജ്ജാണു ശരിക്കുള്ള പുലി..

ഷബീര്‍ (തിരിച്ചിലാന്‍) said...

ഞമ്മളെ പേരുംകൂടെ ഒന്ന് കൊടുക്ക് കോയാ.. അപ്പുമാഷ് കഴിഞ്ഞാലുള്ള പോട്ടം ഞമ്മളേതാണ്. ഷബീര്‍ തിരിച്ചിലാന്‍... മൈക്കില്‍ ഊന്നി ഊന്നി പറയുന്ന നീല കള്ളി ഷര്‍ട്ടുകാരന്‍ ഫൈസല്‍ ബാബു.
ആ തൊപ്പിയിട്ട കുഞ്ഞുമോന്‍ അന്‍സില്‍ സുല്‍ത്താന്‍, തൊപ്പിയിട്ട കൊച്ചുമോള്‍ അജ്ന സുല്‍ത്താന.രണ്ടാളും ബ്ലോഗേര്‍സാണ്. ഇറാഖില്‍നിന്നും വന്നത് ഇംത്യാസ് ആചാര്യന്‍.

Sulfi Manalvayal said...

പോസ്റ്റിടുന്ന ഓരോരുത്തരും നമ്മുടെ “ആസ്ഥാന പോസ്റ്റിന്റെ” ഒരു ലിങ്ക് കൂടെ അവസാനം കൊടുത്താല്‍ മറ്റുള്ളവരുടെ മീറ്റ് പോസ്റ്റുകളും വിവരണങ്ങളും വായിക്കാന്‍ പറ്റും. (ഒരു എളിയ നിര്ദേശം)
http://uaemeet.blogspot.com/2011/05/2011-uae-meet-2011.html

K@nn(())raan*കണ്ണൂരാന്‍.! said...

കിടിലന്‍ വിവരണം.
ചിരിച്ചു പണ്ടാരടങ്ങി മാഷേ.

കാട്ടിപ്പരുത്തി said...

ഇതൊരു തകർപ്പൻ അവലോകനം കെട്ടോ- ശരിക്കും രസിപ്പിച്ചു, ഈ സൗഹൃദങ്ങളൊക്കെ തന്നെ നമ്മുടെ പ്രവാസത്തിന്റെ ബാക്കിപത്രം

അത്തിക്കുര്‍ശി said...

ഇറാക്കില്‍ നിന്ന് നാട്ടില്‍ പോകുന്ന വഴി ബിമാനത്തില്‍ നിന്ന് ബ്ലോഗ്‌ മീറ്റ്‌ കണ്ടു ചാടിയ ഒരു പാവപ്പെട്ടവന്‍ കൈപ്പിള്ളിക്കും കുറുമാനും ഇടയില്‍ പെട്ട് ഭേദം ഇറാക്കിലെ വെടിയുണ്ട ആണെന്നു ആത്മഗതം നടത്തുന്നുണ്ടായിരുന്നു ..
ha ha..
Super Photos!! Super post..

പള്ളിക്കരയിൽ said...

വിവരണം വളരെ നന്നായി. മീറ്റിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട രചന. ആശംസകൾ

പുള്ളിപ്പുലി said...

രസികൻ പോസ്റ്റ് ഗംഭീരായി എഴുതീറ്റ്ണ്ട് !! :)

രസിച്ചു വായിച്ചു

mithun madhavan said...

ഷോഡ കണ്ണടയും, ഇംഗ്ലീഷ് പുത്തകം വായനയും, കട്ട വാദവും ഇല്ലാതെയും ഇജ്ജ് സൊയമ്പന്‍ ആയിട്ട് കസറി പഹയാ..ലൈക്കി ട്ടാ...

ഷബീര്‍ (തിരിച്ചിലാന്‍) said...

അന്ദ്രുക്ക കണ്ട ദുബായ് മീറ്റ്...
http://shabeerdxb.blogspot.com/2011/05/blog-post.html

ഏറനാടന്‍ said...

അടിപൊളി മച്ചാ ചിര്ച്ച് ചത്ത്‌.

പകല്‍കിനാവന്‍ | daYdreaMer said...

:)de ippazha kanunnathu machoo. :)

P V Ariel said...
This comment has been removed by the author.
P V Ariel said...

ഇവിടിങ്ങു
ഇന്ത്യയുടെ
ഒരു മൂലയിലിരുന്നു
വായിച്ചിട്ടും/കണ്ടിട്ടുംബ്ലോഗു മീറ്റില്‍
പങ്കെടുത്ത ഒരു പ്രതീതി. പല
മുഖങ്ങളും പരിചിത മുഖം പോലെ
എന്തായാലും ബ്ലോഗെഴുത്തുകാരുടെ
മറ്റൊരു മുഖം പരിചയപ്പെടുത്തിതന്നതില്‍
നന്ദി ഒടുവില്‍
പറഞ്ഞതുപോലെ
ഒരു ആത്മഗതം എന്ന pole: ..എന്നാണാവോ
വിവിധ സ്ഥലങ്ങളില്‍ നിന്നും ബസ്സിലും
ബ്ലോഗിലും ഇടപഴകുന്ന എല്ലാവര്ക്കും
കൂടി പങ്കെടുക്കുന്ന ഒരു മീറ്റ്‌ നടത്താന്‍ സാധിക്കുക ..?
ഇതിനുത്തരം
കണ്ടെത്താന്‍ കഴിയുമോ? ചോദ്യം
മാത്രം പിന്നെയും
അവശേഷിക്കുന്നു
ബ്ലോഗു മൊത്തത്തില്‍
മനോഹരമായിട്ടുണ്ട്.
വീണ്ടും വരാം
ഒന്നെത്തി നോക്കാന്‍ ശ്രമിക്കുമല്ലോ?

ഞാന്‍ രാവണന്‍ said...

ചിലരുടെ ചിത്രം കണ്ടു ഇശ്യ പുടിച്ച് ..
.ഏറ്റവും ഇഷ്ടായത് കാട്ടിയെ ............:)))

Jo जो جو ജോ said...

നന്നായിട്ടുണ്ട് ജയാ...

Post a Comment