Sunday, June 19, 2011

ഫാദേഴ്സ് ഡേ

തകര്‍ത്ത് പെയ്യുന്ന മഴ ജനാലയിലൂടെ കണ്ടു ആസ്വദിക്കുകയാണ് ജോണിക്കുട്ടി.ഇരുട്ടില്‍ എവിടെയോ അപ്പന്റെ ചുമ മുഴങ്ങിയോ..? അയാള്‍ ഇരുട്ടിലേക്ക് കാതോര്‍ത്തു..ജോലിക്കാരന്‍ ശങ്കരേട്ടന്‍ ആണ് .വര്‍ഷം മൂന്നായി താനും ശങ്കരെട്ടനും ഈ വീട്ടില്‍ തനിച്ചായിട്ട്.എന്തേ പെട്ടെന്ന് അപ്പന്റെ ഓര്‍മ്മ വന്നത് ..? ഒരു ഞെട്ടലോടെ ജോണിക്കുട്ടി ഓര്‍ത്തു പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ദിവസമായിരുന്നല്ലോ അത് ..മൂന്നാം ദിവസം ഓടിയെത്തിയപ്പോഴും തണുത്തുറഞ്ഞ ആ പെട്ടിക്കുള്ളിലെ മുഖം തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നിയിരുന്നു ..നിന്നെ ഞാന്‍ തോല്‍പ്പിച്ചു എന്ന ഭാവത്തോടെ..ഉത്തരത്തില്‍ അപ്പോഴും അവനെ തോല്‍പ്പിക്കാന്‍ അപ്പന്‍ ഇട്ട കുരുക്ക് ഒരു ചോദ്യചിഹനം പോലെ കിടന്നാടിയിരുന്നു ..

അമേരിക്കയില്‍ സ്ഥിര താമസം ആക്കാന്‍ തീരുമാനിച്ചപ്പോഴാണ് നാട്ടിലുള്ള സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത് ..അപ്പന്‍ സമ്മതിക്കുന്നില്ലായിരുന്നു..ഒരുപക്ഷെ ഈയൊരു ആവശ്യത്തിന് വേണ്ടിയാവും താന്‍ അമേരിക്കയില്‍ നിന്ന് അപ്പനെ ഏറ്റവും കൂടുതല്‍ വിളിച്ചിരിക്കുക്ക..നാശം പിടിച്ച കിളവന്‍ ചത്തു തൊലയുകയും ഇല്ല വല്ല അനാഥാലയത്തില്‍ പോയി കിടക്കുകയും ഇല്ല ..എന്തിനിങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നു എന്ന്  അവസാനമായി പറഞ്ഞു ദേഷ്യത്തോടെ ഫോണ്‍ വച്ചത് ഓര്‍മ്മയുണ്ട് ..പിന്നെ കൊച്ചാപ്പന്‍ ആണ് വിളിച്ചു വിവരം പറഞ്ഞത് ..അപ്പന്‍ തൂങ്ങിയ ഉത്തരത്തോട് നാട്ടുകാര്‍ക്ക് ഉള്ള പേടി കാരണം ഈ സ്ഥലം വില്‍ക്കാതെ ഇവിടെ കിടന്നു ..ഇല്ലെങ്കില്‍ താനും ഇന്ന് ഏതോ അനാഥാലയത്തില്‍ കിടക്കേണ്ടി വന്നേനെ ..കാലം നല്‍കുന്ന ഓരോരോ തിരിച്ചടികള്‍ ..

തന്‍റെ മക്കള്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ് ..നാട്ടിന്‍പുറത്തുകാരനായ അപ്പന്‍റെ മകനായതിന്റെ കഷ്ടപ്പാട് മുഴുവന്‍ താന്‍ അനുഭവിച്ചതുകൊണ്ട് മക്കളെ ഒരിക്കലും നാട്ടിലേക്കു കൊണ്ടുവന്നില്ല ..അവരൊരിക്കലും അപ്പനോട് സംസാരിച്ചിട്ടുപോലുമില്ല എന്ന് തോന്നുന്നു ..വര്‍ഷങ്ങള്‍ക്കു ശേഷം ആ മക്കള്‍ക്ക്‌ താനൊരു ബാധ്യതയായി തുടങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളുന്നതിനു മുന്‍പ് താന്‍ ഇറങ്ങി ..വര്‍ഷം മൂന്നു കഴിഞ്ഞു .താന്‍ മരിച്ചോ ഇല്ലയോ എന്നറിയാനാണോ എന്തോ  ..മാസങ്ങള്‍ കൂടുമ്പോള്‍ ഒരു വിളി ..അതുണ്ട് ..

ഗ്ലാസില്‍ അവശേഷിച്ച മദ്യം വായിലേക്ക് കമഴ്ത്തി ജോണിക്കുട്ടി അപ്പന്‍റെ മുറിയിലേക്ക് നടന്നു ..ഇവിടെ അങ്ങനെ വരാറില്ല ..എന്നല്ല ..ഇങ്ങോട്ട് നോക്കുമ്പോള്‍ പോലും ഒരു വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടും ..ഇന്നെന്തോ ...മനസ്സിന് ഒരു ഉറപ്പു ...പിച്ചളപ്പിടിയുള്ള അപ്പന്‍റെ മരപ്പെട്ടി ആരോ കട്ടിലില്‍ എടുത്തു വച്ചിരിക്കുന്നു ..നിലം തുടയ്ക്കുമ്പോള്‍ ശങ്കരേട്ടന്‍ ചെയ്തതാവാം ..മെല്ലെ തുറന്നു നോക്കി ..

അപ്പന്‍ ഉടുത്തിരുന്ന വെളുത്ത മുണ്ടുകള്‍ അതുപോലെ ഇരിക്കുന്നു ..ഇപ്പോഴും ..മുണ്ടുകള്‍ക്കിടയില്‍ നിന്ന് ഒരു കാര്‍ഡ്‌ മെല്ലെ തലനീട്ടി .. മിസ്‌ യു ഡാഡ്  ബാഡ്‌ലി എന്നെഴുതി താനയച്ച ഗ്രീറ്റിംഗ് കാര്‍ഡ്‌ ..തനിക്കിഷ്ടമുണ്ടായിട്ടല്ല ..അപ്പന്‍റെ എഴുപതാം പിറന്നാള്‍ ആണെന്ന് പെങ്ങള്‍ മോളിക്കുട്ടി ഫോണ്‍ വിളിച്ചു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ അയച്ചതാണ് .. ആ വരികള്‍ തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ തോന്നി ജോണിക്കുട്ടിക്ക് ..അതിന്‍റെ പിറ്റേന്നാണ് അപ്പന്‍ തന്നെ തോല്‍പ്പിച്ചു കളഞ്ഞത് ..

തന്‍റെ ബ്ലാക്ക്‌ ബെറിയില്‍ മെസ്സേജ് അപ്ഡേറ്റ് വന്ന ശബ്ദം കേട്ടു..തന്‍റെ ഫേസ്ബുക്ക് വാളില്‍ മകന്‍ ജെക്സ്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നു .. വി മിസ്‌ യു ഡാഡ് ..ഹാപ്പി ഫാദേഴ്സ് ഡേ ..ജോണിക്കുട്ടിയുടെ കയ്യിലിരുന്നു ബ്ലാക്ക് ബെറി പൊള്ളിയടര്‍ന്നു..വല്ലാത്ത ഒരു ആവേശത്തോടെ അയാള്‍ അപ്പന്‍റെ മുറിയിലേക്ക് തിരിച്ചോടി ..അപ്പന്‍റെ മരപ്പെട്ടിയില്‍ നിന്നും കരയുള്ള ഒരു വെളുത്ത മുണ്ടെടുത്തു അയാള്‍ ഉത്തരത്തില്‍ ഒരു കുരുക്കുണ്ടാക്കി ..എന്നിട്ട് തന്‍റെ ഫേസ്ബുക്ക് വാളില്‍ റിപ്ലൈ ഇട്ടു .. യെസ് ജിക്സ്‌ ..യു മിസ്സ്ഡ് മി ..എന്നിട്ട് ഇനിയൊരു മറുപടിക്ക് കാത്തു നില്‍ക്കാതെ കയറിനിന്ന സ്റ്റൂള്‍ മറിച്ചു...ജിക്സിന്റെ തിരിച്ചു വന്ന സ്മൈലി ജോണിക്കുട്ടി കണ്ടില്ല ..അതിനു വന്ന ലൈക്കുകളുടെ എണ്ണം കണ്ടില്ല ...പക്ഷെ അയാള്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാവും ..ഒരു കുരുക്കില്‍ തന്‍റെ അപ്പനെയും മകനെയും ഒരുമിച്ചു തോല്‍പ്പിച്ച സന്തോഷത്തില്‍ ..

33 comments:

jayarajmurukkumpuzha said...

aashamsakal.............

കടലാസുപുലി said...

നന്ദി ജയരാജ്‌ :-)

കൂതറHashimܓ said...

നന്നായിട്ടുണ്ട്... കുറേ ഇഷ്ട്ടായി

ഭായി said...

ഹൃദ്യമായ എഴുത്ത് ജയൻ.അല്പം ചിരിയും വേദനയും ഇടകലർന്ന്...

Sneha said...

നന്നായി പറഞ്ഞു.... തലമുറകള്‍ /കാലങ്ങള്‍ എല്ലാം മാറി മറഞ്ഞു വന്നാലും , അനുഭവം ഒന്ന് തന്നെ.

keraladasanunni said...

'' മുത്തപ്പന്‍റെ പാള അപ്പന്ന് '' എന്നൊരു ചൊല്ലുണ്ട്. ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ. അല്ലാതെ എന്താ പറയുക. കഥ നന്നായി.

ഷബീര്‍ (തിരിച്ചിലാന്‍) said...

വിതച്ചതേ കൊയ്യൂ.. നല്ല കഥ.. ആശംസകള്‍

രമേശ്‌ അരൂര്‍ said...

നന്നായി ..കടലാസ് പുലി അല്ലാട്ടോ ..:)

Kalyaseriraj said...

ഇവിടെയും ഒരു ലൈക്ക്...)

സുധ said...

ഇനിയും ഇതു വഴി ഫാദേഴ്സ് ഡേകൾ കടന്നുപോകും...ചരിത്രം ആവർത്തിക്കും..പുതിയ വേഷവിധാനങ്ങളോടെയാവാം,പുതിയ അരങ്ങുകളിലാവാം.എന്നാലും എല്ലാം പണ്ടത്തെക്കഥകൾ തന്നെ.

subanvengara-സുബാന്‍വേങ്ങര said...

ലൈക്കി,ലൈക്കി പിന്നെയും ലൈക്കി ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സൂപ്പറായിട്ടുണ്ട് കേട്ടൊ ഭായ്
ബിലാത്തി മലയാളിയിൽ ഇതിന്റെ ലിങ്ക് കൊടൂക്കുന്നുണ്ട്ട്ടാ

ente lokam said...

നന്നായി പറഞ്ഞു ഇന്നിന്റെ

ദുഃഖം ...ആശംസകള്‍

ലീല എം ചന്ദ്രന്‍.. said...

ഇന്നിന്റെ വികാരം നിറച്ച പോസ്റ്റ്‌...വളരെ നന്നായി....ആശംസകള്‍...

ജിക്കുമോന്‍ - Thattukadablog.com said...

മിസ്‌ യു ഡാഡ് ബാഡ്‌ലി...

കടലാസുപുലി said...

ഹമ്മേ ..ഇത്രയും ആള്‍ക്കാരോ ..? ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ട്ടാ :-)

kARNOr(കാര്‍ന്നോര്) said...

നന്നായി പറഞ്ഞു

ഹാപ്പി ബാച്ചിലേഴ്സ് said...

ജയൻ ജി,
ആദ്യമായിട്ടല്ല ഇവിടെ വരുന്നത്. ഇതിനു മുൻപ് ഒന്നു രണ്ട് തവണ വായിച്ചു പോയിരുന്നു. കമന്റുന്നത് ആദ്യമായാണ്. കിടിലനായി എഴുതിയിരിക്കുന്നു. തുടർന്നും ഇത്തരം നല്ല നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ.

ajith said...

ഹാഷിം ലിങ്ക് അയച്ചുതന്ന് വന്നതാണ്. വെറുതെയൊന്നും ഹാഷിം ലിങ്ക് അയയ്ക്കാറില്ല. ഇത്തവണയും തെറ്റിയില്ല.

Lipi Ranju said...

വളരെ നന്നായി പറഞ്ഞു.... ഇത് കഥയല്ല, നല്ലൊരു സന്ദേശമാണ്.... നന്ദി കടലാസു പുലിക്കും, ഈ ലിങ്ക് തന്ന ഹാഷിമിനും ...

Echmukutty said...

എന്തിനാണ് കടലാസു പുലി എന്ന വിശേഷണം? അതു മാറ്റുമല്ലോ.

കഥ നന്നായി , അഭിനന്ദനങ്ങൾ.

ബിട്ടൂസ് said...

നന്നായിരിക്കുന്നു..

the man to walk with said...

Best Wishes

PrAThI said...

നന്നായിട്ടുണ്ട് !..

കടലാസുപുലി said...

ങേ കടലാസു പുലി മാറ്റണോ എച്ചുമ്മുക്കുട്ടി..? അതെന്തിനാ ..? വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി ..

കടലാസുപുലി said...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി ..ഇത്രേം ആള്‍ക്കാരെ ഇവിടെ എത്തിച്ച ഹാഷിമിന് പ്രത്യേകം ബിരിയാണി :-)

Villagemaan said...

മാഷെ..നല്ല പോസ്റ്റ്‌..എല്ലാ ആശംസകളും..
ആദ്യമാണീ വഴി..ഈ വഴി കാട്ടിയ ഹാഷിമിനും ഒരു ലൈക്‌ !

AFRICAN MALLU said...

വളരെ നല്ല പോസ്റ്റ്‌ .ഹാഷിമിന് നന്ദി ഇവിടെ എത്തിച്ചതിനു.

റോസാപൂക്കള്‍ said...

നല്ല കഥ
വിതച്ചതല്ലേ കൊയ്യാന്‍ പറ്റൂ
അഭിനന്ദനങ്ങള്‍

(ഫോണ്ട് സൈസ് കുറച്ചു കൂടെ വലുതാക്കിയാല്‍ നന്നായിരുന്നു.)

കടലാസുപുലി said...

വില്ലേജ്‌ മാന്‍ , ആഫ്രിക്കന്‍ മല്ലു , റോസാപ്പൂക്കള്‍.. നന്ദി :-)

പൊയ്‌മുഖം said...

നന്നായിട്ടുണ്ട് !..

dinesh cr said...

നന്നായിരിക്കുന്നു ജയെട്ടാ ,,,,,,,,,touching

കാഴ്ചകളിലൂടെ said...

വളരെ നല്ല പോസ്റ്റ്‌

Post a Comment