Friday, August 19, 2011

വാടിപ്പോയ ചെമ്പകപ്പൂക്കള്‍

ഷോപ്പിംഗ്‌ മാളിലെ തിരക്കില്‍ കാലിടറി വീണുപോയ ആ  കുസൃതിക്കുടുക്കയെ വാരിയെടുത്തപ്പോള്‍ പിന്നില്‍ ആകുലതയാര്‍ന്ന മോളെ വിളിയുമായി
ഒരമ്മയെത്തി..
കാലം നീണ്ട പതിനെട്ടു വര്‍ഷത്തെ തിരശീലയിട്ടു ഞങ്ങളെ പരസ്പരം മറച്ചു പിടിച്ചിരുന്നു എങ്കിലും ഒരു വിദൂരക്കാഴ്ച മതിയായിരുന്നു പരസ്പരം മനസ്സിലാവാന്‍..

പെന്‍സില്‍ ബോസ്കിനകത്ത് അവള്‍ ദിവസവും സമ്മാനിച്ചിരുന്ന ചെമ്പകപ്പൂവിന്റെ മണമായിരുന്നു അവള്‍ക്കെന്നും..

എന്നത്തെയും പോലെ ആ മുടിയിഴകള്‍ എടുത്തു മുഖത്തോട്  ചേര്‍ക്കാന്‍ മനസ്സ് തുടിച്ചുവോ ..?

ഉള്ളം കയ്യില്‍ ആരുമറിയാതെ പേരിന്‍റെ ആദ്യാക്ഷരങ്ങള്‍  മൈലാഞ്ചിയിട്ട , ആകാശം കാണാതെ മയില്‍പ്പീലികള്‍ സൂക്ഷിച്ച, അമ്പലത്തില്‍ വച്ച് ആ മുടിയില്‍ തുളസിക്കതിര്‍ വച്ചുകൊടുത്ത  കഥകള്‍ പറഞ്ഞു ഞങ്ങള്‍ ചിരിച്ചു ..

എന്നും അവള്‍ അങ്ങിനെയായിരുന്നു..

യാത്രപറഞ്ഞു പോകുന്ന ദിവസം എനിക്കായി മിട്ടയികള്‍ നീട്ടിയപ്പോഴാകണം ഞാനാ മിഴികള്‍ ആദ്യമായി നിറഞ്ഞു കണ്ടത് ..

പക്ഷെ അതിനു ശേഷം ഞാനെന്തേ അവളെ പാടെ വിസ്മരിച്ചു പോയി ..?

ഏഴാം ക്ലാസ്സുകാരുടെ ലോകത്ത് ഓര്‍മ്മകള്‍ക്ക് , പ്രണയത്തിന് ഒരു മിട്ടായിക്കടലാസിനെക്കാള്‍ മൂല്യമില്ലേ ..?

ഉണ്ടായിരുന്നെങ്കില്‍ ഈ പതിനെട്ടു വര്‍ഷങ്ങളില്‍ ഒരിക്കലെങ്കിലും ഞാനവളെ ഓര്‍ത്തെനെ ..

ചെമ്പകപ്പൂ കാണുമ്പോഴെങ്കിലും..





6 comments:

RAJEESH K said...

നന്നായിട്ടുണ്ട്....മനസ്സ് അല്‍പ നേരത്തേക്ക് എങ്ങോട്ടൊക്കെയോ പോയി .....

ajith said...

യു.പി പ്രണയം....

African Mallu said...

:-)

Unknown said...

വന്നു കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി :-))

റോസാപ്പൂക്കള്‍ said...

ഉം...

Lipi Ranju said...

എന്നാലും ആ കൂട്ടുകാരിയെ ഒരിക്കല്‍പ്പോലും ഓര്‍ക്കാതിരുന്നത് കഷ്ടായിപ്പോയി !

Post a Comment