Friday, August 12, 2011

മലനിരകളില്‍ മഞ്ഞു പെയ്യുമ്പോള്‍ - ആറ്‌.ഒന്നാം ഭാഗം 
രണ്ടാം ഭാഗം 
മൂന്നാം ഭാഗം കഴിഞ്ഞ ദിവസം തരികിട കളിച്ചു രക്ഷപ്പെട്ടു എങ്കിലും പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മുതല്‍ മുടിഞ്ഞ ടെന്‍ഷന്‍  ആയിരുന്നു ..ഇന്ന് മുതല്‍ ജോലി തുടങ്ങിയേ പറ്റൂ ..പതിവ് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ എല്ലാം കഴിഞ്ഞു ക്യാമ്പ്‌ ജൂലിയനില്‍ എത്തിയപ്പോള്‍ ഒരു അതിശയം എന്നെ കാത്തിരിപ്പുണ്ടായിരുന്നു ..ഇന്ന് ഞങ്ങളെ നിരീക്ഷിക്കുന്ന സെന്റ്രി ഓണ്‍ ഡ്യൂട്ടി മരിയ ആണ്..അവളെ കണ്ടപ്പോള്‍ മനസ്സില്‍ മൂന്നു നാല് ലഡു പൊട്ടി .. എങ്കിലും പണി അറിയാതെ ഞാന്‍ കിടന്നു തപ്പുന്നത് അവള്‍ കണ്ടു നിന്നാല്‍ മൊത്തം ഇന്ത്യക്കാരേക്കുറിച്ചും അവള്‍ക്കുള്ള ബഹുമാനം  കപ്പല് കേറിപ്പോകും എന്ന് ഓര്‍ത്തപ്പോള്‍  ലഡു ഷേപ്പ് മാറി ഗ്രനേഡ്‌ ആയി ..ഞാന്‍  ട്രയല്‍ ആന്‍ഡ്‌ എറര്‍ വഴി സംഗതി ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ് ..ബോക്സ് അഴിച്ചപ്പോള്‍ എല്ലാം കൂടി ചടപടെന്നു താഴെ..ചതിച്ചോ ഫഗവാനെ ..എങ്ങനെ മുറുക്കിയിട്ടും കുറെ പാര്‍ട്സ് ബാക്കി വരുന്നു ..അതിനിടയ്ക്ക് നമ്മുടെ അസിസ്റ്റന്റ് താഴെ വീണ ഒരു പാര്‍ട്ട് എടുത്തു ഇതാണോ സാറേ ഇതിന്‍റെ പരിപ്പ് എന്ന ഭാവത്തില്‍ എന്‍റെ കയ്യില്‍ തന്നു ...ആ തണുത്ത കാലാവസ്ഥയിലും ഞാന്‍ വിയര്‍ത്തു തുടങ്ങി .. ..ഏതൊക്കെ എവിടെയായിരുന്നു എന്ന് ഒരു പിടീം ഇല്ല ...എനിക്ക് മുന്‍പേ ഇത് ഇങ്ങനെ ഒട്ടിച്ചു വച്ച് സ്ഥലംവിട്ട ദുഷ്ടനെ ഞാന്‍ കുടുംബത്തോടെ ശപിച്ചു ..
എന്ത് പറ്റി ..? എന്തിനാ നീ വിയര്‍ക്കുന്നത് ..? പിന്നില്‍ നിന്ന് അവളാണ് ..
എന്‍റെ കൊച്ചെ  ചുമ്മാ കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കാതെ  ഞാന്‍ ഇതൊന്നു പഠിച്ചോട്ടെ ..
അപ്പോള്‍ ഇതൊന്നും അറിയാതെയാണോ നേരെയാക്കാന്‍ വന്നത് ..?
അങ്ങനെ പറയരുത്..ഇത് ചെറുത്‌ ..ദുബായില്‍ നമ്മള് ബെല്യെ സാധനങ്ങള്‍ ആണ് ശെരിയാക്കാറ്‌..ഡാ അസിസ്റ്റന്റ് ചെക്കാ ആ കുഞ്ഞ്യേ സ്പാന്നര്‍ ഇങ്ങെടുത്തേ ..ദിപ്പോ ശരിയാക്കി തരാം ..
ഭാഗ്യം അവള് വെള്ളാനകളുടെ നാട് കണ്ടിട്ടില്ല..
ഇതിനിടയ്ക്ക് ക്യാമ്പ് ബോസ് വന്നു പുരോഗതി വിലയിരുത്തി..അകത്ത് മൊത്തം പ്രശ്നമാണ് ..കംബ്ലീറ്റ്‌ ചെക്ക് ചെയ്യണം ..ഗൌരവത്തില്‍  ഞാന്‍ പറഞ്ഞു ..ഓക്കേ ..ട്ടെയ്ക്ക് യുവര്‍ ഓണ്‍ ടൈം ..പിന്നെ എന്‍റെ സമയം അല്ലാതെ തന്‍റെ സമയം എനിക്ക് കിട്ടുമോ സായിപ്പേ ..എന്‍റെ ടൈം  നല്ല ബെസ്റ്റ്‌ ടൈമാ..കാശ് ലാഭം നോക്കി ചാടിയിറങ്ങിയ നിമിഷത്തെ പ്രാകിക്കൊണ്ട് പിന്നേം ജോലി തുടര്‍ന്ന് ..
സമയം ഉച്ചയായി ..ഇതുവരെ ഒരു സിസ്റ്റം പോലും നേരെയാക്കാന്‍ ആയില്ല ..ഓരോ തവണ അഴിച്ചു മുറുക്കുമ്പോഴും ബാക്കി വരുന്ന സാധനങ്ങളുടെ എണ്ണം കൂടി കൂടി വന്നു ..
ടെന്‍ഷന്‍ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു മുടിഞ്ഞ വിശപ്പ്‌ ആയിരുന്നു .
ഫുഡ്‌ അടിക്കുന്ന സമയത്തും ലവളുടെ മേല്‍നോട്ടം ..ഈ ശുഷ്ക്കാന്തി ജോലിയില്‍ ഇല്ലല്ലോടെയ്‌ എന്നാണു മനസ്സിലിരുപ്പ് എന്ന് ആ മുഖത്ത് നിന്ന് വായിച്ചറിയാം ..
ഭക്ഷണം കഴിഞ്ഞു ഞാന്‍ റസ്റ്റ്‌ എടുക്കാതെ ഓവര്‍ ആത്മാര്‍ഥത കാട്ടി വീണ്ടും ജോലി തുടര്‍ന്ന് ..തുപ്പലോട്ടിച്ചു നിര്‍ത്തിയിട്ടാണേലും അവിടെ നിന്ന് രക്ഷപ്പെടണ്ടേ ..എന്‍റെ അസിസ്റ്റന്റ്‌ ചുമരില്‍ ചാരിയിരുന്നു കൂര്‍ക്കം വലിക്കുന്നു ...അവന്റെയോന്നും കണ്ണില്‍ ചോരയല്ല ചെല്‍പ്പാര്‍ക്കിന്റെ ചോന്ന മഷിയാണെന്നു തോന്നുന്നു ..അങ്ങനെയിരിക്കെ ഒരു ഐഡിയ തോന്നി ..വേഗം പോയി അടുത്ത സിസ്റ്റം അഴിച്ചു നോക്കി ..ഭാഗ്യം എന്നെപ്പോലെ പണി അറിയാത്ത ഒരുത്തനും അതില്‍ കൈവച്ചിട്ടില്ല എന്ന് തോന്നുന്നു ..അത് മര്യാദക്ക് ഇരിപ്പുണ്ട് ...അത് നോക്കി ഇവിടേം ട്രൈ ചെയ്തു ..പെട്ടെന്ന് ആ  മഹാത്ബുദം സംഭവിച്ചു ..എങ്ങനോ ഒരെണ്ണം ശരിയായി ..എനിക്ക് എന്നെ തന്നെ വിശ്വാസം വരാതെ അതില്‍ തന്നെ പിന്നേം പിന്നേം ട്രൈ ചെയ്തു ..ഹോ സംഗതി ഒത്ത്..ഇപ്പൊ ടെക്നിക്‌ പിടികിട്ടി ..ഇനി ബാക്കിയുള്ളത് ശരിയാക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസം വന്നു ..ഉടനെ അത്രേം നേരം താണ് വണങ്ങി നിന്നിരുന്ന ഞാന്‍ അഹങ്കാരിയായി മാറി പണി നിര്‍ത്തി . ഇന്ന് ഇത്രേം മതി എന്ന് പ്രഖ്യാപിച്ചു ..പിന്നെ ബാക്കി സമയം അവളോട്‌ പഞ്ചാരയടിക്കാന്‍ വേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു ..
ഇന്ത്യയെക്കുറിച്ച് ഇത്രയും വാചാലയാവുന്ന ഒരു ഇന്ത്യക്കാരിയെപ്പോലും ഞാന്‍ കണ്ടിട്ടില്ല .മരിയ വളരെ ഫ്രീ ആയാണ് സംസാരിച്ചത്..എല്ലാ വര്‍ഷവും അവള്‍ ഇന്ത്യയില്‍ വരാറുണ്ട് എന്ന് പറഞ്ഞു ..മാത്രമല്ല ക്യാനഡയില്‍ നിന്ന് ആളുകളെ ഇന്ത്യയില്‍ വരാന്‍ അവള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് ..പോണ്ടിച്ചേരിയില്‍ അവള്‍ക്കു ഒരു ഓഫീസ്‌ ഉണ്ടത്രേ ..എന്നിട്ട് ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു തന്നു ..പോണ്ടിച്ചേരി ഓഫീസ്‌ നോക്കുന്ന ആളുടെ ..ഹമ്മേ മലയാളി ..ക്യാനഡയില്‍ നിന്ന് വന്ന അവളേം പറ്റിക്കാന്‍ പോണ്ടിച്ചേരിയില്‍ ഒരു മലയാളി തന്നെ അവതരിച്ചു എന്നതില്‍ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല ..അതാണല്ലോ അതിന്‍റെ ഒരു കാവ്യനീതി ..ചുമ്മാ ഒരു ജാഡക്ക് പോണ്ടിച്ചെരീം ഗോവേം ഒക്കെ എന്ത് ..കേരളമല്ലേ കാണേണ്ടത് എന്ന് അലക്കി വിട്ടു ..ഒത്താല്‍ നമ്മള്‍ക്കും ഒരു ഓഫീസ്‌ തുറന്നു തന്നാലോ ..വെറുതെ കിട്ടുന്ന ബിരിയാണി കളയണ്ടല്ലോ ..കേരളത്തില്‍ അവള്‍ വന്നിട്ടില്ല എങ്കിലും ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് ..എനിക്കറിയാത്ത കാര്യങ്ങള്‍ ഒക്കെ അവള്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ വിഷയം മാറ്റി ..തൃശൂര് വിട്ടാല്‍ വയനാടും കൊച്ചിയും പോയിട്ടുല്ലതല്ലാതെ കേരളം ഇന്നും നമ്മള്‍ക്ക് ഒരു പ്രഹേളികയാണ് ..മെല്ലെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി ..ക്യാമ്പ് മുഴുവന്‍ കറങ്ങി നടന്നു കണ്ടു ..  സാധാരണ പ്രവേശനാനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും കടന്നു ചെന്ന് കാണാന്‍ അതുകൊണ്ട് സഹായകമായി .അങ്ങനെ കണ്ട ചില കാഴ്ചകള്‍ താഴെ


ബങ്കറുകള്‍ ..പശ്ചാത്തലത്തില്‍ പഴയ കൊട്ടാരം 

ജിം മുതല്‍ ബാര്‍ വരെ ഈ ബങ്കറുകളില്‍ സജ്ജീകരിച്ചിരിക്കുന്നു .രൂട്ടീന്‍ ഇന്‍സ്പെക്ഷന്‍ നു തയ്യാറെടുക്കുന്ന പട്ടാളക്കാര്‍ .
എപ്പോഴും ആകാശത്തു  രണ്ടോ മൂന്നോ ഹെലിക്കൊപ്ട്ടരുകള്‍ പറന്നുകൊണ്ടിരിക്കും .എങ്ങാനും ബിന്‍ ലാദന്‍ ചായകുടിക്കാന്‍ പുറത്തു ഇറങ്ങിയാല്‍ കണ്ടുപിടിക്കണ്ടേ 


ഒരു ടാങ്ക് ഇത്രേം അടുത്തു കണ്ടത് ആദ്യമായും അവസാനമായും അന്നാണ് 

ചിന്ന റോബോട്ട് ടാങ്ക്.
അയാള്‍ അത് റിപ്പയര്‍ ചെയ്യുകയാണ് .വല്ലതും അറിയാമോ ആവോ ..? അതോ എന്നെപ്പോലെ എല്ലാം ഒരു പരീക്ഷണം ആണോ ..അങ്ങോട്ട്‌ വെടി വയ്ക്കുമ്പോള്‍ ഉണ്ട ഇങ്ങോട്ട് വരുന്ന സീന്‍ ആവും നമ്മളൊക്കെ ഇത് റിപ്പയര്‍ ചെയ്‌താല്‍ ..


റോബോട്ട് ടാങ്കിന്റെ പ്രവര്‍ത്തനം ടെസ്റ്റ്‌ ചെയ്യുന്നു 


വണ്ടി തള്ളുന്നത് ഒന്നുമല്ല ..ജസ്റ്റ്‌ ഫോര്‍ ടൈം പാസ്‌ .
അന്യായ ഫുഡ്‌ എടുക്കുന്നതല്ലേ ..ദഹിക്കണ്ടേ4 comments:

ajith said...

ബാക്കി അഞ്ചു ഭാഗവും പിന്നെ നോക്കാം. ഇങ്ങിനെയൊരു സംഭവം ഇപ്പോഴല്ലേ അറിയുന്നത്.

കടലാസുപുലി said...

ഹ ഹ നന്ദി അജിത്‌ ഭായ്‌ ..എല്ലാം കുത്തിയിരുന്നു വായിച്ചു അല്ലെ :-))

Vishnu Somasekhar said...

സംഭവം ഗുമ്മായിട്ടുണ്ട്. എന്നാലും കേരളത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ലടാക്കിനെക്കുരിച്ചു പറയുന്നതാ ഇപ്പോഴത്തെ ഒരു ഇത്. ഏത്?

കടലാസുപുലി said...

ങേ അതെന്താ ഇവിടെ പറയാന്‍ വിഷ്ണു ..?

Post a Comment