Wednesday, August 31, 2011

ജീവനുകള്‍ക്ക് വിലപറയുമ്പോള്‍

കഫ്തീരിയയിലെ തിരക്കിനിടയിലും കാക്ക സ്വകാര്യമായി ആ രഹസ്യം പറഞ്ഞു ..ഇരുപത്തെട്ടു വര്‍ഷത്തെ  പ്രവാസജീവിതം അവസാനിപ്പിച്ചു മൂപ്പര്‍ നാട്ടിലേക്ക് പോകുന്നു ..
തിരിച്ചു പോകാന്‍ തീരുമാനിക്കുമ്പോള്‍ കയ്യില്‍  വിട്ടു മാറാത്ത ചുമയും പ്രമേഹവും ഒരുപിടി രോഗങ്ങളും മാത്രമായിരുന്നു കാക്ക എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദിക്കയുടെ സമ്പാദ്യം ..
ജീവിതത്തിന്‍റെ നിലയില്ലാക്കയത്തില്‍ കിടന്ന്‍ കൈകാലിട്ടടിച്ചു തളര്‍ന്നു പോയ ഒരു പാവം ..ആണിയുള്ള കാലുകളിലെ വേദന കടിച്ചമര്‍ത്തി ഏതൊരു പ്രവാസിയെയുംപോലെ ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന  ഞങ്ങളുടെ കാക്ക ..
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് മകനെ പരിചയപ്പെടുത്തി ഇവനൊന്നു പിടിച്ചു നിന്ന് കിട്ടിയാല്‍ ഞാന്‍ നാട് പിടിക്കും കുട്ട്യേ എന്ന് പറഞ്ഞപ്പോള്‍ തമാശയായി മറുപടി പറഞ്ഞു ഉവ്വ ..നമ്മളൊക്കെ പോയാലും നിങ്ങളിവിടെ തന്നെ കാണും കാക്കാ എന്ന്..
ഹ്മം ..ഓരോരോ പ്രശ്നങ്ങള്‍ നമ്മളെ ഇവിടെ നിര്‍ത്തുന്നതല്ലേ എന്ന മറുപടിയോടൊപ്പം വന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഞാന്‍ കാണാതെ തുടച്ചെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ആ കൈ പിടിച്ചമര്‍ത്തി ദയനീയമായി ആ മുഖത്തേക്ക് നോക്കാനേ കഴിഞ്ഞുള്ളൂ..
ഒരാളെ വേദനിപ്പിക്കാന്‍ എടുത്തു ചാടുന്ന വാക്കുകള്‍ അല്ലെങ്കിലും ആശ്വസിപ്പിക്കേണ്ട ഘട്ടം വരുമ്പോള്‍ ഒഴിഞ്ഞു മാറി നില്‍ക്കും ..
പക്ഷെ അന്ന് ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്..വിറയ്ക്കുന്ന കയ്യോടെ സുലൈമാനി കൊണ്ടുവന്നു തന്നു തൃശൂരും കാസര്‍ഗോഡും ഒരുപാട് ദൂരെയാണ് ..എങ്കിലും എന്നെങ്കിലും അതിലെ വരുന്നുണ്ടെങ്കില്‍ നമ്മടെ കുടീല് കയറണം കുട്ട്യേ എന്ന് പറഞ്ഞപ്പോഴും കാക്ക ചിരിക്കുന്നുണ്ടായിരുന്നു ..

മംഗലാപുരം അപകട വാര്‍ത്ത അറിഞ്ഞപ്പോഴും പ്രാര്‍ത്ഥിച്ചത് ഈ
മണലാരണ്യത്തില്‍ ജീവിത്തത്തിന്റെ സിംഹഭാഗവും ഉരുകിത്തീര്‍ത്ത ആ മനുഷ്യന്‍ രക്ഷപ്പെട്ടിരിക്കണേ എന്ന് മാത്രമാണ്..
എന്നിട്ടും ആ കരുണ മാത്രം ദൈവം കനിഞ്ഞില്ല ..
ഉമ്മറത്തെ കസേരയില്‍ ബീവിക്കും  പേരക്കുട്ടികള്‍ക്കും ഒപ്പം ആശ്വാസത്തിന്റെ ഒരു നിമിഷം പോലും കാലം അയാള്‍ക്കായി കാത്തു വച്ചില്ല

ഇപ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ ആ ജീവനറ്റ്പോയ ആത്മാക്കളെ അപമാനിക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകുന്നു  ..
ആരുടേയും ഔദാര്യത്തിന് കാത്തു നിലക്കാത്ത ആ മനുഷ്യന്‍ ഇവരെ കാര്‍ക്കിച്ചു തുപ്പുന്നുണ്ടാവും..

സമ്പാദ്യവും വൈറ്റ്‌ കോളറും നോക്കി ജീവന് വിലപറയുന്ന നാട്ടില്‍ നിങ്ങള്‍ എത്താതിരുന്നത് നന്നായി കാക്ക ..
നിങ്ങളുടെ സ്നേഹത്തിന് , ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത് സമര്‍പ്പിച്ച ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു വിലയിടാന്‍ ആര്‍ക്കാവും ..
നിങ്ങള്‍ക്കുള്ള സ്ഥാനം അവിടെയാണ് പടച്ചവന്റെ അടുത്ത്..

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?


21 comments:

Unknown said...

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?

കൂതറHashimܓ said...

മ്മ്... :(

Arjun Bhaskaran said...

yes u said it

Vp Ahmed said...

thavakkalthu alallah. namukku athu mathi

African Mallu said...

ഇതൊരു കടുത്ത അനീതി തന്നെയാണ് പ്രത്യേകിച്ചും എയര്‍ ഇന്ത്യ US$ 50 മില്യണ്‍ ഇന്ഷുറന്സ് തുക കൈ പറ്റിയതിനു ശേഷവും 62 കുടുംബങ്ങല്‍ക്കെ നഷ്ടപരിഹാര തുക കൊടുത്തിട്ടുള്ളൂ അത് പോലും പൂര്‍ണമായി കൊടുത്തിട്ടില്ല.തികച്ചും അവസരോചിതമായ പോസ്റ്റ്‌.

Hashiq said...

അവര്‍ ഈ കാണിക്കുന്ന നെറികേടിന് എന്തെങ്കിലും അഭിപ്രായം ഇവിടെ പറഞ്ഞാല്‍ അതൊരുപക്ഷേ അസഭ്യം ആകുമോ എന്ന് ഭയക്കുന്നു.

നസീര്‍ പാങ്ങോട് said...

nallezhutthukal....nombaramulla jeevitha yadharttyangal....

Lipi Ranju said...

"സമ്പാദ്യവും വൈറ്റ്‌ കോളറും നോക്കി ജീവന് വിലപറയുന്ന നാട്ടില്‍ നിങ്ങള്‍ എത്താതിരുന്നത് നന്നായി കാക്ക ..
നിങ്ങളുടെ സ്നേഹത്തിന് , ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത് സമര്‍പ്പിച്ച ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു വിലയിടാന്‍ ആര്‍ക്കാവും ..
നിങ്ങള്‍ക്കുള്ള സ്ഥാനം അവിടെയാണ് പടച്ചവന്റെ അടുത്ത്.."
ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ് !!

ചന്തു നായർ said...

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?...നല്ലൊരു ലേഖനം...അല്ല സത്യത്തിൽ പൊതിഞ്ഞ,വേദപ്പെടുത്തുന്ന,ചിന്തിപ്പിക്കുന്ന വരികൾ... മറ്റെന്തു പറയാൻ.............

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja onam aashamsakal.........

TPShukooR said...

NICE

Sidheek Thozhiyoor said...

കയ്ക്കുന്ന യാഥാര്‍ത്യങ്ങള്‍ .

the man to walk with said...

നമ്മുടെ രാജ്യം നമ്മളെയിങ്ങനെ ചവിട്ടിമെതിക്കുമ്പോള്‍ നമ്മളോര്‍ത്തു പോകുന്നു..നമ്മളെന്തു തെറ്റ് ചെയ്തുവെന്ന്..?

വേദനിച്ചു .

yousufpa said...

നാം സമ്പാദിച്ചു കൊടുക്കുന്ന പണത്തിന്റെ വിലപോലും നമുക്കില്ല..

Unknown said...

എല്ലാവര്‍ക്കും നന്ദി ..നമ്മുടെ മനസ്സിലെ നന്മയുടെ ഒരംശം എങ്കിലും ഉണ്ടെങ്കില്‍ അധികാരികള്‍ പണ്ടേ കണ്ണ് തുറന്നെനെ :-)

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എന്താ പറയേണ്ടത്? :-(

ente lokam said...

ദുഃഖം അല്ല അമര്‍ഷം ആണ് തോന്നുന്നത്...
നഷ്ടപരിഹാരം കൊടുക്കാനുള്ള തീരുമാനത്തിന്
സ്റ്റേ കിട്ടി എന്ന് കേട്ടിരുന്നു. നാട്ടില്‍ വെച്ച്...

Sulfikar Manalvayal said...

ഇനിയെന്ത് പറയാന്‍?

നാണം കേട്ട അധികാരികള്‍ എന്നിട്ടും പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ തക്കം പാര്‍ത്തു നില്ക്കുന്നു. ശേ.. കഷ്ടം......

ajith said...

ചില ദേശത്ത് പിറക്കുന്നത് നിര്‍ഭാഗ്യമെന്ന് ഞാന്‍ കരുതുന്നു. അതിലൊന്നാണ് ഭാരതം

Echmukutty said...

പ്രവാസി എപ്പോഴും രൂപ അയച്ചുകൊണ്ടിരിയ്ക്കണം. നാട്ടിലേയ്ക്ക് വരണ്ട, മനസ്സിലായോ എന്നാണ് പറഞ്ഞ് തന്നത്. വന്നാൽ ഇങ്ങനെയൊക്കെയാണ്....
വലിയ വിഷമം തോന്നുന്നുണ്ട്.

Pradeep said...

കാക്ക വല്ലാതെ നൊമ്പരപ്പെടുത്തുന്നു. നമ്മിലോരാളായി....

Post a Comment