Friday, April 29, 2011

തിരക്കിനിടയില്‍ നമുക്ക് നഷ്ടപെടുന്നത്

ഇന്ന് താമസിക്കുന്ന ബില്‍ഡിങ്ങിന്റെ ലിഫ്റ്റ്‌ ഇറങ്ങി താഴെ വരുമ്പോള്‍ ഏതാണ്ട് പത്തു വയസ്സുകാരന്‍ ആയ ഒരു പയ്യന്‍ നില്‍ക്കുന്നു ..
എന്നെ കണ്ടതും അവന്‍ പറഞ്ഞു ..അങ്കിള്‍ എന്നെ നാലാം നിലയില്‍ ഒന്ന് കൊണ്ടാക്കുമോ ..? ഞാന്‍ ഒരു ബുക്ക്‌ എടുക്കാന്‍ മറന്നിട്ട് ട്യൂഷന്‍ ക്ലാസ്സില്‍ നിന്ന് വരികയാണ് ...എന്നിട്ട് എന്നെ തിരിച്ചു താഴെ എത്തിക്കുകയും വേണം ...

എനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ് ..

ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കല്ലെടുത്ത്‌ എറിയുന്ന അറാമ്പറപ്പുകള്‍ ഉള്ള ഈ നാട്ടില്‍ ഇങ്ങനെ ഒരുത്തനോ ..?

ഇവന്‍ എന്നെ വലിപ്പിക്കുകയാവും എന്നാണ് ആദ്യം കരുതിയത്‌ ..

ലിഫ്റ്റില്‍ കയറിയ ഉടനെ അവന്‍ കണ്ണ് രണ്ടും അടച്ചു നില്‍ക്കുന്ന കണ്ടപ്പോള്‍ മനസ്സിലായി സംഗതി സത്യം ആണെന്ന് ...

റൂമിന്‍റെ ബെല്ലടിക്കുമ്പോള്‍ അവന്‍ എന്നെ ഒളിപ്പിച്ചു നിര്‍ത്തി ..
മമ്മി അറിയല്ലേ അങ്കിള്‍ എന്നെ കളിയാക്കും എന്ന് പറഞ്ഞ്..

തിരിച്ചു താഴെ എത്തിയപ്പോള്‍ അവനോടു വിശദമായി ചോദിച്ചു ..
അവന്‍റെ വീട്ടില്‍ ആര്‍ക്കും അറിയില്ല ..അല്ലെങ്കില്‍ തന്നെ അനുജത്തിയുടെ അത്ര ധൈര്യം അവനില്ല എന്ന് പറഞ്ഞു എല്ലാവരും എപ്പോഴും കളിയാക്കും..

അതുകൊണ്ടാണ് അവന്‍ പറയാത്തത് ..

സാധാരണ ആയി ഇപ്പോഴും കൂടെ ആരെങ്കിലും കാണും ..
ഒറ്റയ്ക്ക് പെടുമ്പോള്‍ ഇതുപോലെ ആരെയെങ്കിലും സഹായത്തിനു വിളിക്കും ..

റൂം മേറ്റ്‌ നോട് വന്നു ഈ സംഭവം പറഞ്ഞപ്പോള്‍ അയാള്‍ക്കും അറിയാം ..
അറിയാത്തത് സ്വന്തം മാതാപിതാക്കള്‍ക്ക് മാത്രം ..

ഇവിടത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടക്ക് മക്കളെ വേണ്ട വിധം ശ്രദ്ധിക്കാന്‍
മാതാപിതാക്കള്‍ക്ക് കഴിയാതെ പോകുന്നുണ്ടോ ..?

താന്‍ ദിവസവും കടന്നു പോകുന്ന ഭീതിയുടെ നിമിഷങ്ങള്‍ പോലും കേവലം
കളിയാക്കലുകള്‍ ഭയന്ന് അവരോടു തുറന്നു പറയാന്‍ അവന്‍ മടിക്കുന്നത് എന്ത് കൊണ്ട് ..?

വൈകിട്ട് ആ റൂമില്‍ പോയി ബെല്ലടിച്ചു കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു..വളരെ രഹസ്യമായി കൈകാര്യം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു മടങ്ങി ...

കുട്ടിക്കാലത്ത് നമ്മളില്‍ കുടിയേറുന്ന ചില ഭയങ്ങള്‍ നമ്മളില്‍ ഒരിക്കലും മാറില്ല എന്നതിന്‍റെ ഒരു ഉദാഹരണമാണ് ഞാനും ..

പണ്ട് ചെറുപ്പത്തില്‍ ഒരു പട്ടി എന്നെ കടിക്കാന്‍ ഓടിച്ചതില്‍ പിന്നെ കുറച്ചു കൊണ്ട് വരുന്ന നായ്ക്കളെ കണ്ടാല്‍ ഇന്നും ഞാന്‍ വിറക്കും ..

അത് പാവം പോമരെനിയന്‍ ആയാലും ജര്‍മന്‍ ഷെപ്പേര്‍ഡ് ആണെങ്കിലും നാട്ടിലെ കൊടിച്ചിപ്പട്ടി ആണെങ്കിലും അതെ ...

അതുപോലെ ലിഫ്റ്റ്‌ കയറാന്‍ ഭയമുള്ള ഒരുവനായി അവന്‍ വളരാതെ ഇരിക്കട്ടെ...

മാതാപിതാക്കളോട് ഒരു അഭ്യര്‍ത്ഥന..... തങ്ങളുടെ കുട്ടികളുടെ ചെറിയ ഭയങ്ങള്‍ കളിയാക്കി അവരെ മറ്റു പലതും തുറന്നു പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കരുതെ ...നിങ്ങളുടെ പിന്തുണയാണ് അവര്‍ക്ക് ഏറ്റവും ആവശ്യം.

പ്രക്ഷുബ്ധമായ ഒരു ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടേണ്ട നാളത്തെ തലമുറയാണ് അവര്‍



1 comments:

Anonymous said...

എന്റെ മോനും ലിഫ്ട്റ്റിൽ തനിയെ പോകാൻ പേടിയാണു, എപ്പഴോ ഒരിക്കൽ അവൻ അതിനുള്ളിലായിരിക്കെ ലിഫ്റ്റ് നിന്നുപോയി, അതില്പിന്നെ എപ്പഴും അങ്ങിനെ തന്നെയാകും എന്ന പേടി, കുറെയൊക്കെ പറഞ്ഞു നോക്കി, പിന്നെ സാരമില്ല, തനിയെ പേടി മാറിക്കോളും എന്നു കരുതുന്നു, ഇതു വായിഛപ്പൊ അവന്റെ മനസ്സ് എനിക്കു കൂടുതൽ മനസ്സിലായി. ഞാൻ ചിലപ്പഴൊക്കെ അവനെ വഴക്കു പറഞ്ഞിട്ടുമുണ്ട് :(

Post a Comment